Bollywood
സമുദായസ്പര്‍ധ വളര്‍ത്തുന്നു;കങ്കണയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്
സമുദായസ്പര്‍ധ വളര്‍ത്തുന്നു;കങ്കണയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്
Published on
നടി കങ്കണ റണവത്തിനോടും സഹോദരി രംഗോലി ചാന്ദേലിനോടും നവംബര്‍ പത്തിനും പതിനൊന്നിനും ഹാജരാകാന്‍ ആവശ്യപ്പെട്ടു മുംെബെ പോലീസ് നോട്ടീസ് അയച്ചു. സമുദായസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് മുംബൈ പോലീസിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
മതത്തിന്റെ പേരില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക, മതവികാരം മനപൂര്‍വം വ്രണപ്പെടുത്തുക എന്നിവ ചൂണ്ടിക്കാട്ടിയാണു പോലീസ് കങ്കണയ്ക്കും സഹോദരിക്കുമെതിരേ കേസെടുത്തിട്ടുള്ളത്.
ഹിമാചല്‍പ്രദേശിലാണെന്നും ബന്ധുവിന്റെ വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നുമായിരുന്നു ഒക്ടോബര്‍ 21-ന് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അഭിഭാഷകന് മുഖേന കങ്കണ മറുപടി നല്‍കിയത്.ബാന്ദ്ര സ്റ്റേഷനിലാണ് പ്രകോപനരമെന്ന് ആക്ഷേപിക്കപ്പെട്ട പ്രസംഗത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയത്.
Continue Reading
You may also like...
Related Topics:kankana ranaut
