News
നടൻ പ്രഭുവിന് കോവിഡ്; വാർത്തകൾക്ക് പിന്നിലെ ആ സത്യം വെളിപ്പെടുത്തി താരം
നടൻ പ്രഭുവിന് കോവിഡ്; വാർത്തകൾക്ക് പിന്നിലെ ആ സത്യം വെളിപ്പെടുത്തി താരം
Published on
നടന് പ്രഭുവിന് കോവിഡ് സ്ഥിരീകരിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ വാസ്തവം വെളിപ്പെടുത്തി നടന്. ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും താന്‍ കോവിഡ് രോഗ ബാധിതനല്ലെന്നും പ്രഭു അറിയിച്ചു.
ശിവാജി ഗണേശന്റെ ഓര്മ ചടങ്ങില്‍ പ്രഭു പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് നടന്റെ ആരോഗ്യനില മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രഭുവിന്റെ മകന് വിക്രം പ്രഭുവും ചടങ്ങിന് എത്താതിരുന്നതിനാല്‍ ഇവര്‍ ഹോം ക്വാറന്റൈനിലാണ് എന്നായിരുന്നു അഭ്യൂഹങ്ങള്‍. അതേസമയം നനഞ്ഞ തറയിലൂടെ നടക്കുമ്ബോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് പ്രഭു പറയുന്നത്.
Continue Reading
You may also like...
Related Topics:prabhu
