Connect with us

നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാൻ എന്താണ് ചെയ്യാന്‍ സാധിക്കുക…ബലാത്സംഗത്തിനിരയി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അനുഷ്‌ക ശര്‍മ

News

ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ആണ്‍കുട്ടികള്‍ ജനിക്കുന്നത് പ്രിവിലേജായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ.

‘നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ഉണ്ടായിരിക്കുക എന്നത് പ്രിവിലേജ്(വിശേഷാധികാരം) ആയിട്ടാണ് കാണുന്നത്. തീര്‍ച്ചയായും ഇത് ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനേക്കാള്‍ വലിയ പ്രിവിലേജ് ഒന്നുമല്ല. പക്ഷേ ഈ പ്രിവിലേജ് തെറ്റായ രീതിയിലാണ് കണക്കാക്കപ്പെടുന്നത്. മറ്റൊരു പെണ്‍കുട്ടിയെ ബഹുമാനിക്കും വിധത്തില്‍ ആണ്‍കുട്ടികളെ വളര്‍ത്തുക മാത്രമാണ് ഒരേയൊരു പ്രിവിലേജ്. അതാണ് മാതാപിതാക്കള്‍ എന്ന നിലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം. അതുകൊണ്ട് അതിനെ ഒരു പ്രിവിലേജ് ആയി കണക്കാക്കരുത്. കുഞ്ഞിന്റെ ലിംഗഭേദമല്ല നിങ്ങളെ പ്രിവിലേജ് ആക്കുന്നത്, മറിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നും വിധത്തില്‍ നന്നായി ആണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുക എന്നതിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ‘ അനുഷ്‌ക പറയുന്നു.മറ്റൊരു ബലാത്സംഗ വാര്‍ത്ത കൂടി കേട്ടിരിക്കുകയാണെന്നും ഇത്തരത്തില്‍ ചെയ്യുന്ന പുരുഷന്മാരുടെയുള്ളില്‍ എന്തെങ്കിലും ഭയം ഉണ്ടാകുമോയെന്നും അനുഷ്‌ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സമൂഹം എന്ന നിലയ്ക്ക് അവരില്‍ ഭയം നിറയ്ക്കാനും നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നും അനുഷ്‌ക ചോദിച്ചു.

More in News

Trending

Recent

To Top