ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി
Published on
ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ഐസലേഷനില്‍ കഴിഞ്ഞിരുന്ന ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവ് നഗരസഭാ അധികൃതര്‍ സീല്‍ ചെയ്തു. ഇതേ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യയും മകളും നാനാവതി ആശുപത്രിയിലേക്ക് മാറി. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നു.
അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
Continue Reading
You may also like...
Related Topics:Aishwarya Rai
