Connect with us

അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോ സുരേഷ് സവിധായകനാകുന്നു

Malayalam

അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോ സുരേഷ് സവിധായകനാകുന്നു

അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോ സുരേഷ് സവിധായകനാകുന്നു

മുത്തേ പൊന്നെ …വായ്‌പാട്ടുകൾ വരമൊഴി പോലെ പാടി ആരാധകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് അരിസ്റ്റോ സുരേഷ് .സിനിമയുടെ ആഡംബരങ്ങളിലാത്ത സാധാരണക്കാരൻ .തൻറെ സിനിമാ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പാട്ട് പ്രണയം എന്നിവയെല്ലാം മെട്രോമാറ്റിനിയോട് പങ്ക് വയ്ക്കുന്നു

ആക്ഷൻ ഹീറോ ബിജുവിലെ പോലീസിനെ തുണിപൊക്കികാണിക്കുന്ന ആ കുടിയനായ ചേട്ടനെ ആരും മറക്കില്ല . പാട്ടും അഭിനയവും മാത്രമല്ല സംവിധായകന്റെ കുപ്പായവും കൂടി അണിയാൻ തയാറെടുക്കുകയാണ് താരം. ആക്ഷൻ ഹീറോ ബിജുവിന്റെ സംവിധായകൻ എബ്രിഡ് ഷൈനാണ് അരിസ്റ്റോ സുരേഷിനെ സിനിമ ലോകത്തേക്ക് കൊണ്ടുവന്നത് . സുഹൃത്തായ ശ്രീജിത്താണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിൽ പാട്ടുപാടാനാണ് ആദ്യം അവസരം ലഭിച്ചത്. എബ്രിഡ് ഷൈനുമായുള്ള കൂടികാഴ്ച്ചക്കായി ഏറണാകുളത്തെത്തി . ആ യാത്രയാണ് അരിസ്റ്റോ സുരേഷ് എന്ന പാട്ടുകാരനെ നടനാക്കി മാറ്റിയത് . സെറ്റിൽ എത്തിയപ്പോൾ അഭിനയിക്കാമോ എന്നായിരുന്നു സംവിധായകന്റെ ചോദ്യം . സ്വന്തമായി ഒരു സിനിമ സംവിധാനം ചെയുനതിനുമുന്പായി എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിൽ സഹസംവിധായകനാകാൻ തയാറെടുക്കുകയാണ് അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോസുരേഷ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top