News
നവ്യയെ സന്ദർശിക്കാനായി 15 തവണ കൊച്ചിയിലേക്ക്! സമ്മാനമായി നൽകിയത് സ്വർണ പാദസരമെന്ന്; ഇരുവരും ആദ്യം കണ്ടുമുട്ടിയത് ജിമ്മിൽ വെച്ച്; ഇഡി പറയുന്നത് ഇങ്ങനെ
നവ്യയെ സന്ദർശിക്കാനായി 15 തവണ കൊച്ചിയിലേക്ക്! സമ്മാനമായി നൽകിയത് സ്വർണ പാദസരമെന്ന്; ഇരുവരും ആദ്യം കണ്ടുമുട്ടിയത് ജിമ്മിൽ വെച്ച്; ഇഡി പറയുന്നത് ഇങ്ങനെ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്ത് ഇഡിക്ക് നല്കിയ മൊഴിയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് കേൾക്കുകയാണ്.
സച്ചിന് സാവന്തും നടി നവ്യ നായരും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നവ്യ നായരും സച്ചിൻ സാവന്തുമായി വളരെ അടുത്ത ബന്ധമെന്ന വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
നടിയെ സന്ദർശിക്കാനായി 15-20 തവണ കൊച്ചിയിലേക്ക് യാത്ര ചെയ്ത സച്ചിൻ സാവന്ത് നവ്യ നായർക്ക് 1.75 ലക്ഷം രൂപ വില വരുന്ന പാദസരം സമ്മാനിച്ചുയെന്ന് ഇഡി തങ്ങളുടെ കുറ്റപത്രത്തിൽ ഇപ്പോൾ പറയുന്നത്.നവി മുംബൈയിലെ ജിമ്മിൽ വെച്ചാണ് നടിയും ഐആർഎസ് ഉദ്യോഗസ്ഥനും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത്. ഒരേ ഫ്ലാറ്റ് സമുചയത്തിൽ താമസിച്ച ഇരുവരും പിന്നീട് കൂടുതൽ അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് നടി കൊച്ചിയിലേക്ക് താമസമാറിയപ്പോൾ നവ്യ നായരെ സന്ദർശിക്കുന്നതിനായി സച്ചിൻ 15 മുതൽ 20 തവണ കൊച്ചിയിൽ പോയിരുന്നു. കൂടാതെ 1.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ പാദസരം നടിക്ക് ഐആർഎസ് ഉദ്യോഗസ്ഥൻ സമ്മാനമായി നൽകിയെന്ന് സച്ചിൻ സാവന്തിന്റെ സുഹൃത്ത് നൽകിയ മൊഴിയെ ഉദ്ദരിച്ച് ഇഡി കുറ്റപത്രത്തിൽ ചേർത്തു.
ഐആർഎസ് ഉദ്യോഗസ്ഥന്റെ സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ ഇഡി കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനും നടിയും ഡേറ്റിങ്ങിലായിരുന്നുയെന്ന ഇഡിയുടെ കുറ്റപത്രത്തെ തള്ളിയ മലയാള നടി താനും സച്ചിൻ സാവന്തും തമ്മൽ സുഹൃത്ത് ബന്ധം മാത്രമായിരുന്നുയെന്നായിരുന്നു പ്രതികരിച്ചത്.
നവ്യ നായരുമായി സച്ചിന് സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ത് താക്കൂറിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിഎന്‍എന്‍ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. . ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്ന് സാഗര്‍ പറഞ്ഞു. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗര്‍ മൊഴി നല്‍കിയത്. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ന്യൂസ് 18 ഉം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീര്‍ ഗബാജി മൊഴി നല്‍കിയിട്ടുണ്ട്.
മുംബൈയിൽ തന്റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്ന രീതിയിലാണ് സാവന്തുമായുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നവ്യ നായര്‍ ഇ ഡിക്ക് മൊഴി നല്‍കിയത്. നവ്യ നായർ തന്റെ അടുത്ത സുഹൃത്തായിരുന്നു, നടിക്ക് താൻ ഒന്നും സമ്മാനമായി നൽകിട്ടില്ലയെന്ന് ഇഡിയുടെ ചോദ്യം ചെയ്യലിൽ സച്ചിൻ സാവന്ത് മറുപടി നൽകി. കൂടാതെ കൊച്ചിയിൽ പല തവണ പോയത് ഗുരുവായൂർ, മണ്ണാറശ്ശാല ക്ഷേത്ര സന്ദർശനത്തിനാണെന്നും അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ ഇഡിയോട് വ്യക്തമാക്കി.
കഴിഞ്ഞ വർഷം സിബിഐ രജിസ്റ്റർ അഴിമതി നിരോധന കേസിലാണ് ഇഡി സച്ചിൻ സാവന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഐആർഎസ് ഉദ്യോഗസ്ഥൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാണ് ഇഡിയുടെ അറസ്റ്റ്. തുടർന്ന് ഇഡി സച്ചിൻ സാവന്തിനെതിരെ പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കള്ളപ്പണം വെളിപ്പിച്ചുയെന്നും പണത്തിന്റെ യഥാർഥ ശ്രോതസ് എവിടെയാണെന്നും സച്ചിൻ മറച്ചുവെച്ചുയെന്നും ഇഡി കണ്ടെത്തി. സച്ചിൻ സാവന്തിന് പുറമെ ഐആർഎസ് ഉദ്യോഗസ്ഥന്റെ പിതാവിനെയും സഹോദരനെയും കുറ്റപത്രത്തിൽ ഇഡി പ്രതി ചേർത്തിട്ടുണ്ട്.
നേരത്തെ വാര്‍ത്തകള്‍ വന്ന സമയത്ത് നടി നവ്യ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായിരുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക. പോരാട്ടങ്ങളുടെ മധ്യേ നൃത്തം ചെയ്യുക. നിങ്ങളുടെ ചോരയില്‍ ചവിട്ടി നൃത്തം ചെയ്യുക, എന്നാണ് വരികള്‍. ഒപ്പം താന്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും നവ്യ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇത്തരം വിവാദങ്ങളിൽ ഒന്നും ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്ത അഭിനേത്രിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവ്യയുടെ പേര് ഉയർന്നുകേട്ടതോടെ നടിയുടെ ആരാധകരും ആശങ്കയിലായി. വാർത്ത വൈറലായതോടെ നിരവധി പേരാണ് നവ്യയെ ട്രോളിയും പരിഹസിച്ചും വീഡിയോയും കമന്റുകളും ചെയ്തത്.
