News
വിക്രമിനെ കടത്തിവെട്ടും?; പുതിയ ചിത്രത്തിനായുള്ള കഠിന പരിശീലനത്തില്‍ കമല്‍ ഹസന്‍
വിക്രമിനെ കടത്തിവെട്ടും?; പുതിയ ചിത്രത്തിനായുള്ള കഠിന പരിശീലനത്തില്‍ കമല്‍ ഹസന്‍
നിരവധി ആരാധകരുള്ള താരമാണ് കമല്‍ഹസന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കുവേണ്ടി പരിശീലനം ആരംഭിച്ചിരിക്കുകാണ് കമല്‍ഹാസന്‍. തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന കമല്‍
രാജ് കമല്‍ ഫിലിംസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് പരിശീലനം. KH223 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. കമല്‍ഹാസന്റെ 233മത്തെ ചിത്രവും രാജ് കമല്‍ ഫിലിംസിന്റെ 152ാം ചിത്രമാണിത്.
വ്യത്യസ്ത തരം തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന കമല്‍ഹാസനെ വീഡിയോയില്‍ കാണാം. ചുരുങ്ങിയ നേരം കൊണ്ട് വീഡിയോ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോ വൈറലായിരുന്നു. ആര്‍. മഹേന്ദ്രനും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്ത് നായകനായെത്തിയ തുനിവ് ആണ് എച്ച് വിനോദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആണ് കമല്‍ഹാസന്‍ നായകനായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വിക്രത്തിന് ശേഷമുള്ള കമല്‍ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
നിലവില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ തിരക്കിലാണ് കമല്‍ഹാസന്‍. ഈ ചിത്രത്തിന് ശേഷമാകും എച്ച് വിനോദ് ചിത്രം ആരംഭിക്കുക. പ്രഭാസ് നായകനാകുന്ന പ്രൊജക്ട് കെയിലും കമല്‍ഹാസന്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.