Connect with us

നടിയുടെ മരണം, ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തത് പ്രതിസന്ധി; ഭർത്താവ് സഞ്ജിത്തിനെ പ്രതിചേർത്തേക്കില്ല

general

നടിയുടെ മരണം, ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തത് പ്രതിസന്ധി; ഭർത്താവ് സഞ്ജിത്തിനെ പ്രതിചേർത്തേക്കില്ല

നടിയുടെ മരണം, ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തത് പ്രതിസന്ധി; ഭർത്താവ് സഞ്ജിത്തിനെ പ്രതിചേർത്തേക്കില്ല

സീരിയൽ താരം അപർണയുടെ മരണത്തില്‍ ഭർത്താവ് സഞ്ജിത്തിനെ പ്രതിചേർക്കുന്നതില്‍ പൊലീസ് കൂടുതല്‍ കൂടിയാലോചന നടത്തും. അപർണ്ണയുടെ അമ്മയും സഹോദരിയും നല്‍കിയ മൊഴിയില്‍ സഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ആത്മഹത്യാ പ്രേരണയിലേക്ക് നയിക്കുന്ന മറ്റ് തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള മറ്റ് എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്ന പരിശോധന പൊലീസ് നടത്തിയെങ്കിലും ഇതുവരെ അത്തരം തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് അപർണയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തില്‍ പൊലീസും എത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാല്‍ നിലനില്‍ക്കുമോയെന്നതാണ് പൊലീസിന്റെ ആശയക്കുഴപ്പം.

സഞ്ജിത്തിനെതിരെ അമ്മയും സഹോദരിയും നൽകിയ മൊഴിയാണ് ഇപ്പോൾ പൊലീസിന് ലഭിച്ചത്. അപർണയുടെ ഫോൺ പരിശോധിച്ചപ്പോഴും ഭർത്താവിന് മരണത്തിൽ പങ്കുള്ളതായുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല

എന്നാൽ അപർണയും സഞ്ജിത്തും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് ഭർത്താവിനെ പ്രതി ചേർക്കുന്നതിൽ തീരുമാനമാകുന്നത് വൈകുന്നത്. അതേസമയം, കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി സുഹൃത്തുക്കളുടെ കൂടി മൊഴിയെടുക്കും.

ഭർത്താവിന്റെ അമിത മദ്യപാനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ എഫ് ഐ ആറിലും പറയുന്നുണ്ട്. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് അപർണയുടെ സഹോദരിയുടെ മൊഴി. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായുള്ള മറ്റു മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല.

സഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അപർണയുടെ അമ്മയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അപർണ തന്നെ വീഡിയോ കോള്‍ ചെയ്ത് ഞാന്‍ പോകുന്നു എന്ന് പറഞ്ഞതോടെ ഉടന്‍ തന്നെ സഞ്ജിത്തിനെ വിളിച്ച് അവളെ ശ്രദ്ധിക്കാന്‍ പറഞ്ഞെങ്കിലും മരുമകന്‍ അതിന് തയ്യാറായില്ലെന്നാണ് അമ്മ ബീന കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. വീഡിയോ കോള്‍ വിളിച്ചാണ് ഞാന്‍ പോവുന്നു എന്ന് പറഞ്ഞത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നുമായിരുന്നു അവന്‍ പറഞ്ഞത്. അവന്‍ ഇളയ കുട്ടിയുമായി വീടിന് പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞെങ്കിലും ആദ്യം കേട്ടില്ല. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നുവെന്നുമായിരുന്നു അമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതേ മൊഴി പൊലീസിലും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

Continue Reading
You may also like...

More in general

Trending