News
നവ്യയുമായി ഡേറ്റിംഗിലെന്ന് സച്ചിൻ സാവന്ത്, ഇ ഡി കുടഞ്ഞപ്പോൾ; വെളിപ്പെടുത്തൽ
നവ്യയുമായി ഡേറ്റിംഗിലെന്ന് സച്ചിൻ സാവന്ത്, ഇ ഡി കുടഞ്ഞപ്പോൾ; വെളിപ്പെടുത്തൽ
ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടി നവ്യ നായരെ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്. മുംബൈ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് നവ്യയെ ചോദ്യം ചെയ്തത്.
കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനുമായി നവ്യ നായർക്ക് അടുത്ത സൗഹൃദമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നവ്യയ്ക്ക് ആഭരണങ്ങൾ സമ്മാനമായി നൽകിയെന്നാണ് ഇ ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായ സച്ചിൻ സാവന്ത് എട്ടുതവണ കേരളത്തിൽ എത്തിയിരുന്നു.
അതിനിടെ നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ സാവന്ത്. സംഭവം വിവാദമായി മാറിയിരിക്കുകയാണ്. നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. 2023 ജൂൺ മാസത്തിൽ ഇയാൾ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് PMLA സ്പെഷ്യൽ കോടതി മുൻപാകെ ഹാജരാക്കി
നവ്യ നായരുടെ മൊഴിയും രേഖപ്പെടുത്തി. ഇത് ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെൺസുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി എന്ന് പറയപ്പെടുന്നു. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദർശനങ്ങളുടെ വിവരവും പുറത്തുവന്ന കൂട്ടത്തിലുണ്ട്. നവ്യക്ക് ആഭരണങ്ങൾ ഉൾപ്പെടെ ഇയാൾ സമ്മാനം നല്കിയത്രെ. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു
നവ്യയെ കാണാൻ ഇയാൾ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലിൽ നവ്യ തന്റെ ഭാഗവും വ്യക്തമാക്കി. സച്ചിൻ സാവന്ത് കുടുംബസുഹൃത്താണ്. മുംബൈയിൽ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചു. ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി താരത്തിൻ്റെ കുടുംബം രംഗത്തുവന്നു.
സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന പരിചയം മാത്രമാണുള്ളത്. ഗുരുവായൂർ സന്ദർശനത്തിന് പലതവണ സൗകര്യം ചെയ്തു നൽകുകയും ചെയ്തു. നവ്യയുടെ മകൻ്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ സാവന്ത് ഒരു ഉപഹാരവും നൽകിയിട്ടില്ലെന്നും താരത്തിൻ്റെ കുടുംബം വ്യക്തമാക്കി. സച്ചിൻ സാവന്തുമായി ബന്ധപ്പെട്ടുള്ള ഈ വിവരങ്ങൾ ഇ ഡിയോട് പറഞ്ഞിട്ടുണ്ടെന്നും നവ്യ നായരുടെ കുടുംബം അറിയിച്ചു.
സർക്കാർ ജോലിയിൽ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചതാണ് സാവന്തിനെതിരെയുള്ള കേസ്. സി.ബി.ഐയുടെ എഫ്.ഐ.ആർ. പ്രകാരമാണ് ഇ.ഡി. അന്വേഷണം. ഇയാൾക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ് പരാതി. സാവന്ത് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു, തുടർന്ന് എംവിഎ സർക്കാരിലെ ഒരു മന്ത്രിയുടെ ഒഎസ്ഡിയായി ചേർന്നു
ലക്നൗവിൽ കസ്റ്റംസ് അഡിഷനൽ കമ്മിഷണർ ആയിരിക്കെ കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുൻപ് മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡപ്യുട്ടി ഡയറക്ടർ ആയിരിക്കെ സച്ചിൻ സാവന്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം.
