News
ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു
ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു
Published on
ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്താൻ ശ്രമിച്ചെന്ന ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
തന്റെ സോഷ്യൽമീഡിയ ഹാഡലിൽ വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെ താരം കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിക്ക് ആസ്പദമായ ലിങ്കും നൽകിയിരുന്നു. എറണാകുളം പനങ്ങാണ് പൊലീസിനാണ് അന്വേഷണ ചുമതല.
Continue Reading
You may also like...
Related Topics:Tovino Thomas
