Connect with us

ജയറാം അതിന് തയാറായില്ല… അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് മാഫിയ ട്രാക്കിലേക്ക് കഥ കൊണ്ടുപോയത്. അല്ലെങ്കിൽ ആ സിനിമക്ക് വേറൊരു ട്രാക്ക് വന്നേനെ; സിദ്ദീഖ്

News

ജയറാം അതിന് തയാറായില്ല… അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് മാഫിയ ട്രാക്കിലേക്ക് കഥ കൊണ്ടുപോയത്. അല്ലെങ്കിൽ ആ സിനിമക്ക് വേറൊരു ട്രാക്ക് വന്നേനെ; സിദ്ദീഖ്

ജയറാം അതിന് തയാറായില്ല… അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് മാഫിയ ട്രാക്കിലേക്ക് കഥ കൊണ്ടുപോയത്. അല്ലെങ്കിൽ ആ സിനിമക്ക് വേറൊരു ട്രാക്ക് വന്നേനെ; സിദ്ദീഖ്

തിയറ്ററുകളെ ഇളക്കിമറിച്ച് ജയിലറിൽ രജനിഷോ മുന്നേറുകയാണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ വിനായകന്റെ ഗംഭീര പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. അതിനിടെ ജയിലറിൽ വിനായകൻ ചെയ്‌ത കഥാപാത്രത്തെ അവതരിപ്പിക്കാൻ
ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നെവന്നുള്ള വാർത്തകൾ പുറത്തുവരുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്ന് നടൻ വസന്ത് രവിയും പറയുകയുണ്ടായി.

ഈ വാർത്തകൾ വരുന്നതിനിടയിലാണ് സംവിധായകൻ സിദ്ദീഖിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നു. ‘ഭാസ്കർ ദ് റാസ്കലി’ൽ ആദ്യം വില്ലനായി തീരുമാനിച്ചത് ജയറാമിനെയായിരുന്നു. എന്നാൽ ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിലെ നായിക നയൻതാരയുടെ ആദ്യഭർത്താവിന്റെ വേഷമാണ് ജയറാമിന് ഓഫർ ചെയ്തത്. നായികയുടെ ഭർത്താവ് ഒരു മാഫിയ തലവനാണ് എന്നായിരുന്നു ആദ്യം കഥ എഴുതിയത്. എന്നാൽ ചിത്രത്തിന് ഒരു ഫാമിലി ട്രാക്ക് വരട്ടെ എന്ന് കരുതിയാണ് മറ്റൊരു നായക താരമായ ജയറാമിനെ വിളിച്ചത്. എന്നാൽ ജയറാം ആ ചാൻസ് നിരസിച്ചതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു എന്ന് സിദ്ദീഖ് പറയുന്നു. ജയറാമിനു പകരം തെലുങ്ക് താരം ജെഡി ചക്രവർത്തിയെ ആണ് പിന്നീട് ആ വേഷത്തിലേക്കു തീരുമാനിച്ചത്.

‘‘മമ്മൂക്കയാണ് ഭാസ്കർ ദ് റാസ്കർ എന്ന ചിത്രത്തിലെ ഹീറോ. കൊച്ചിയിലാണ് ഷൂട്ടിങ് ലൊക്കേഷൻ. ഈ സിനിമയിൽ കണ്ടെത്താൻ ഏറ്റവും പ്രയാസപ്പെട്ടു കഥാപാത്രം നായികയായ നയൻതാരയുടെ ആദ്യ ഭർത്താവിന്റെ കഥാപാത്രമായിരുന്നു. ആ കഥാപാത്രത്തെ കണ്ടെത്താൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു മാഫിയ തലവൻ ആണ് വേണ്ടത്. പക്ഷേ ഞങ്ങൾ ഒരു കുടുംബചിത്രം എന്ന നിലയിലേക്ക് കൊണ്ടുപോകുവാൻ വേണ്ടി നയൻതാരയുടെ ഭർത്താവായി ജയറാമിനെ കൊണ്ടുവന്നാലോ എന്ന് ആലോചിച്ചു. നന്നായി ജീവിച്ചിരുന്നവർ എന്തോ കാരണം കൊണ്ട് തെറ്റിപ്പോവുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യുന്ന ഒരു ഡ്രാമ ഉണ്ടാക്കാം എന്നാണ് കരുതിയത്.

പക്ഷേ ജയറാം അതിനു തയാറായില്ല. അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് മാഫിയ ട്രാക്കിലേക്ക് കഥ കൊണ്ടുപോയത്. അല്ലെങ്കിൽ ആ സിനിമക്ക് വേറൊരു ട്രാക്ക് വന്നേനെ. ജയറാമിനെ പോലെ ഒരു ഹീറോ പരിവേഷം ഉള്ള ഒരാൾ വന്നാലേ ഫാമിലി ഡ്രാമ വിജയിക്കൂ. പക്ഷേ ജയറാം ആ കഥാപാത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ആ ചിത്രം മറ്റൊരു ട്രാക്കിലേക്ക് പോയത്.’’–സിദ്ദീഖിന്റെ വാക്കുകൾ.

Continue Reading
You may also like...

More in News

Trending

Recent

To Top