Connect with us

കാല്‍മുട്ടിന് വേദന, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനൊടുവിൽ നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ

News

കാല്‍മുട്ടിന് വേദന, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനൊടുവിൽ നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ

കാല്‍മുട്ടിന് വേദന, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനൊടുവിൽ നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ

തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറാണ് നടൻ ചിരഞ്ജീവി. 67 കാരനായ നടന് ഇന്നും വൻ ആരാധകവൃന്ദം സിനിമാ രംഗത്തുണ്ട്. നടന്റെ ആരാധകരെ സംബന്ധിച്ച് ഏറെ ദുഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. ദില്ലിയില്‍ ഒരു ആഴ്‍ചത്തെ വിശ്രമത്തിന് ശേഷമായിരിക്കും ചിരഞ്‍ജീവി ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഒരു വിദേശത്ത് ചിത്രീകരണത്തില്‍ പങ്കെടുക്കവേ താരത്തിന്റെ കാല്‍മുട്ടിന് വേദനയെടുക്കുകകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ താരത്തിന് ശസ്‍ത്രക്രിയ നിര്‍ദ്ദേശിച്ചത്.

ഭോലാ ശങ്കറെന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്‍ജീവി നായകനാക്കി മെഹര്‍ രമേഷര്‍ സംവിധാനം ചെയ്‍ത ‘ഭോലാ ശങ്കര്‍’. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

ചിരഞ്‍ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചിരിക്കുന്നത്. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിച്ചപ്പോള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല.

അതേസമയം ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാള്‍ട്ടര്‍ വീരയ്യ’ വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

More in News

Trending

Recent

To Top