News
മകളുടെ നിസ്കാര വീഡിയോ പങ്കുവെച്ച് മാഹി വിജ്; പിന്നാലെ നടന്നത്
മകളുടെ നിസ്കാര വീഡിയോ പങ്കുവെച്ച് മാഹി വിജ്; പിന്നാലെ നടന്നത്
ഹിന്ദി ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയായ മാഹി വിജ് മകളുടെ നിസ്കാര വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വിമര്‍ശനം. മകള്‍ താരയുടെ പേരില്‍ ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ എത്തിയത്.
ചെറിയ മുസല്ലയില്‍ (നിസ്കരിക്കാന്‍ ഉപയോഗിക്കുന്ന പായ) സുജൂദ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മകളുടെ വീഡിയോയാണ് ശുക്റന് (നന്ദി) എന്ന അടിക്കുറിപ്പോടെ നടി പോസ്റ്റ് ചെയ്തത്. വിദ്വേഷ കമന്റുകള്‍ക്ക് പിന്നാലെ മഹി കമന്റ് ബോക്സ് ഓഫാക്കി വയ്ക്കുകയും ചെയ്തു.
പിന്നാലെ മകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. വിദ്വേഷമുള്ളവരെ ആഗ്രഹിക്കുന്നില്ല, മതത്തെ തമാശയാക്കുന്ന വിഡ്ഢികള്‍ക്ക് താരയെ അണ്‍ഫോളോ ചെയ്യാമെന്നും പോസ്റ്റില്‍ മാഹി പറയുന്നുണ്ട്.
”മതത്തെ തമാശയാക്കുന്ന വിഡ്ഢികളോടാണ്. നിങ്ങള്‍ക്ക് താരയെ അണ്‍ഫോളോ ചെയ്യാം. അവള് വിദ്വേഷമുള്ളവരെ ആഗ്രഹിക്കുന്നില്ല. അമ്മയെന്ന നിലയില്‍ അവള്‍ക്ക് നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്റെ മകളെ കുറിച്ച് ആകുലപ്പെടേണ്ട. നിങ്ങളെ മക്കളെ പഠിപ്പിക്കൂ” എന്ന ക്യാപ്ഷനാണ് വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്നത്.
മുപ്പതിലേറെ സീരിയലുകളില്‍ വേഷമിട്ട താരമാണ് മാഹി വിജ്. സഞ്ജീവ് ശിവന് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ‘അപരിചിതന്’ ചിത്രത്തില്‍ കാമിയോ റോളില്‍ മാഹി എത്തിയിരുന്നു. നടന് ജയ് ഭാനുശാലിയാണ് മാഹിയുടെ ഭര്‍ത്താവ്.
