Connect with us

ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തി! സിനിമ ദമ്പതികൾ ഉടൻ പിടിയിലായേക്കും

News

ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തി! സിനിമ ദമ്പതികൾ ഉടൻ പിടിയിലായേക്കും

ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തി! സിനിമ ദമ്പതികൾ ഉടൻ പിടിയിലായേക്കും

മലയാള സിനിമ പ്രതിസന്ധിയിൽ എന്ന ആരോപണം ഉയരുമ്പോൾ ബിനാമി നിര്‍മ്മാതാക്കള്‍ മലയാള സിനിമ കീഴടക്കിയതാണ് യഥാര്‍ഥ സിനിമാ പ്രതിസന്ധി എന്ന് മറുഭാഗവും വാദിക്കുന്നുണ്ട്. അടുത്തയിടയായി പുറത്തു വരുന്ന വാർത്തകളിൽ വന്ന പ്രധാന റിപ്പോർട്ടുകളിൽ ഒന്ന് മലയാള സിനിമയിലേക്കുള്ള വിദേശത്ത് നിന്നുള്ള പണം ഒഴുക്കിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നാണ്. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു. എന്നൊക്കെ തന്നെയാണ്.

ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട് പ്രകാരം അനധികൃതമായി ഗൾഫിൽ നിന്ന് 20000 കോടി കേരളത്തിലേക്ക് കടത്തിയ കേസിൽ സിനിമാ രംഗത്ത് സജിവമായ ദമ്പതികളും ഉടൻ പിടിയിലായേക്കും എന്ന സൂചനയുണ്ട്. വിവാദ നിയമ സ്ഥാപനമാണ് മൊസാക്ക് ഫൊൻസെക്ക. ഈ സ്ഥാപനമാണ് 2016ലെ പാനമ പേപ്പേഴ്‌സ് അന്വേഷണത്തിൽ അനധികൃത ആഗോള പണമൊഴുക്കിന്റെ പ്രധാന കേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനവുമായി ബന്ധമുള്ള മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് മാത്യു ജോർജ്ജിനെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെൻര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന മകൻ അഭിഷേക് ജോർജ്ജിനേയും കസ്റ്റഡിയിൽ എടുത്തു. എമിറേറ്റ് ഫ്‌ളൈറ്റിൽ ദൂബായിക്ക് പോകാൻ എത്തിയപ്പോഴായിരുന്നു പിടിയിലായത്.

ഈ കേസിലാണ് സിനിമാ നിർമ്മാണ മേഖയിലേക്കും സ്വർണ്ണം ഉൾപ്പെടെയുളള ബിസിനസ്സിന്റേയും മറവിൽ 20000 കോടിയിലധികം പണം കേരളത്തിലേക്ക് ഗൾഫിൽനിന്ന കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നത് . ഇതിൽ തന്നെയാണ് മലയാള സിനിമ ലോകത്തെ ദമ്പതികൾക്ക് നേരെയും അന്വേഷണം വന്നിട്ടുള്ളത്. ഇതോടെ ഇവർ ആര് എന്ന ചോദ്യം ഉയർത്തുകയാണ് മലയാള സിനിമ ആരാധകർ.

അടുത്തയിടയായി ഒട്ടേറെ ബിനാമികളും വണ്ടി ചെക്കുകളും എൻഫോഴ്‌സ്‌മെന്റും സ്വര്ണക്കടത്തും ഡോളർ കയറ്റും വെളുപ്പിക്കലും എന്ന് വേണ്ട എന്തൊക്കെ അരാജകത്വങ്ങൾ ലോകത്തുണ്ടോ അതൊക്കെ മലയാള സിനിമയിൽ വിളയാടുകയാണ് എന്ന ആരോപണം ശക്തമാണ്. കൂടാതെ സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎല്‍എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഒരു നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തത്.

കള്ളപണമിടപാടുകളിൽ പല പേരുകൾ ഉയർന്നുകേൾക്കുന്നു എങ്കിലും എങ്കിലും ആരെയും പേരെടുത്തു പറയുവാൻ ആരും കൂട്ടാക്കുന്നില്ല. ലോകത്തെ ഏറ്റവും ധനാഢ്യനായ ഡ്രൈവര്‍ മലയാളത്തിലെ സിനിമ നിർമ്മാതാവ് ആണെന്നും ഇദേഹത്തിന്റെ സിനിമകള്‍ 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലുമൊക്കെ എത്ര തവണ കയറിയാലും സര്‍ക്കാരിന് വിനോദ നികുതിയും ഇന്‍കം ടാക്സും കിട്ടുന്നത് തുലോം തുച്ഛം ആണെന്നും ആരോപണങ്ങൾ ഉണ്ട്.

ഇതിനിടയിൽ വിദേശത്ത് നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളുടെ ഇതിവൃത്തം പരിശോധിക്കാൻ ഇന്റലിജൻസ് ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ട് വന്നിരുന്നു. സിനിമകൾ ഉപയോഗിച്ച് രാഷ്‌ട്രവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോയെന്നും മറ്റ് പ്രൊപ്പഗണ്ടകൾ നടപ്പാൻ ശ്രമിക്കുന്നുണ്ടോയെന്നും അന്വേഷിക്കാനും നിർദ്ദേശമുണ്ട് എന്നാണ് അറിയുന്നത്. നിരീക്ഷണത്തിൽ ഉള്ള മറ്റു നിർമ്മാതാക്കളുടെ സിനിമകളുടെ ലൊക്കേഷനുകളിലാണ് ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഇക്കാര്യത്തിലും അന്വേഷണം നടത്തും എന്നാണ് അറിയുന്നത് .വിദേശത്ത് നിന്നും ഇവർക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. അപ്പോഴാണ് പുതിയതായി 20000 കോടിയുടെ കണക്കുകൾ കൂടെ പുറത്ത് വരുന്നത്.

More in News

Trending