ഇമ്രാന്റെ ഓട്ടോയിൽ ഓടിക്കയറി ഗോപി സുന്ദര്‍; അടുത്ത പാട്ടിനുള്ള അഡ്വാന്‍സ് നൽകി ഞെട്ടിച്ചു
ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ വണ്ടിയില്‍ യാത്രക്കാരനായി കയറി ഞെട്ടി സംഗീത സംവിധായകന് ഗോപി സുന്ദര്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ അടുത്ത ഗാനം പാടാനുള്ള അവസരത്തിനൊപ്പം പാട്ടിനുള്ള അഡ്വാന്‍സും നല്‍കിയാണ് അദ്ദേഹം ഇമ്രാനെ ഞെട്ടിച്ചത്.
ഇപ്പോഴിതാ ഇമ്രാന് നല്കിയ വാക്ക് നിറവേറ്റിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇമ്രാന് പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവയ്ക്കുകയാണ് അദ്ദേഹം. ”ഞങ്ങളുടെ റെക്കോര്‍ഡിംഗ് സെഷന് പൂര്‍ത്തിയാക്കി. മിടുക്കനായ പ്രതിഭാധനനായ ഇമ്രാന് ഖാനുമായി ഒരുമിച്ച് ജോലി ചെയ്തത് അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്തുക ഞങ്ങള്‍ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു – സംഗീതമേ…..” ഇമ്രാനുമൊത്തുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍ കുറിച്ചു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്.
