News
തങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം… ഐക്യദാര്‍ഢ്യം നല്‍കണം; ഷെയിന്‍ നിഗം
തങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം… ഐക്യദാര്‍ഢ്യം നല്‍കണം; ഷെയിന്‍ നിഗം
കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിന്റ പ്രതികരണവുമായി നടന് ഷെയിന്‍ നിഗം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഷെയിന്‍ പ്രതികരണം രേഖപ്പെടുത്തിയത്
‘അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ മരണം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവണ്മെന്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുന്‍കൂട്ടിക്കണ്ട് കോളജ് അധികാരികളെ തന്റെ മക്കളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം… ഐക്യദാര്‍ഢ്യം നല്‍കണം…’-താരം ആവശ്യപ്പെട്ടു.
അമല്‍ ജ്യോതിയില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായിരുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച കോളജ് ഹോസ്റ്റലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്താണ് സംഭവം. ശ്രദ്ധയുടെ മരണത്തില്‍ കാംപസിനകത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.
അതിനിടെ, ശ്രദ്ധയുടെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
