News
ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്!!
ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്!!
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി
ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.
ബിനു അടിമാലിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് അടുത്ത സുഹൃത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു
‘കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു സംഭവമുണ്ടായത്. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലാണുള്ളത്. ബിനുവിന് വേറെ കുഴപ്പങ്ങളൊന്നുമില്ല, നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. സുധിച്ചേട്ടന്റേത് വലിയ വിഷമമുണ്ടാക്കി. ബിനു അടിമാലി ഐ സിയുവിലാണുള്ളത്. മിക്കവാറും നാളെ തന്നെ ഐ സി യുവില്‍ നിന്ന് മാറ്റും, ആശുപത്രിയില്‍ എത്തി കണ്ട് സംസാരിച്ചാണ് പുറത്തേക്ക് വന്നത്’- സുഹൃത്ത് പറഞ്ഞു. ബിനു അടിമാലിക്ക് മുഖത്ത് ചെറിയ പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വയറിന് ചെറിയ വേദനയുണ്ട്. കാലിന് ചെറിയ പൊട്ടലുണ്ട്. ഞങ്ങളുമായി സംസാരിക്കുന്നുണ്ട്, ആശുപത്രിയില്‍ ഞങ്ങല്‍ എല്ലാവരുമുണ്ട്. ചാനലില്‍ നിന്നുള്ളവരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടെന്ന് മറ്റൊരു സുഹൃത്ത് പറഞ്ഞു.
അതേസമയം, ബിനു അടിമാലിയുടെയും മഹേഷിന്റെയും ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ച് നേരത്തെ കലാഭവന്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ബിനുവിന് ഗുരുതര പ്രശ്‌നങ്ങളില്ലെന്നും സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞെന്നുമാണ് കലാഭവന്‍ പ്രസാദ് അറിയിച്ചത്. മഹേഷിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും കലഭാവന്‍ പ്രസാദ് അറിയിച്ചു.
ഉല്ലാസ് അരൂര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. സുധിയെ എയര്‍ബാഗ് മുറിച്ചാണ് പുറത്തേക്കെടുത്തതെന്നും ചോരയില്‍ കുളിച്ച നിലയിലായിരുന്നു സുധിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.