സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം! വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു… മറ്റ് രണ്ട് പേരുടെയും നില വലിയ പ്രശ്നങ്ങളില്ല; കലാഭവൻ പ്രസാദ്

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃശൂര്‍ കയ്പമംഗലത്ത് വെച്ച് കൊല്ലം സുധിയും ബിനു അടിമാലിയും അടക്കമുള്ളവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കൊല്ലം സുധിക്കൊപ്പം കാറിലുണ്ടായിരുന്നത് ബിനു അടിമാലിയും, ഉല്ലാസ്, മഹേഷ് എന്നിവരായിരുന്നു
ബിനു അടിമാലി, മഹേഷ് എന്നിവർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അൽപസമയം മുൻപ് ബിനുവിന്റെ സ്കാനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ പൊട്ടലുണ്ട്. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന വിവരം. കലാഭവൻ പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
“സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെയും നില വലിയ പ്രശ്നങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല. കാരണം സ്കാൻ ചെയ്തതിന്റെ റിസൾട്ട് വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലെഡ് ലീക്ക് ചെയ്യുന്ന പ്രശ്നങ്ങളൊന്നും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. റെസ്റ്റ് എടുത്ത് മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ”, എന്നാണ് കലാഭവൻ പ്രസാദ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...