അമ്പത്തിയെട്ടുകാരനായ ആമിർ ഖാൻ ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് രണ്ടും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു. ഇപ്പോൾ താരം ദംഗൽ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് പാപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ ഇരുവര്‍ക്കുമെതിരെ അധിക്ഷേപ കമന്റുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും സിനിമാ നിരൂപകനുമെല്ലാമായ കെആര്‍കെ.
‘ബ്രേക്കിങ് ന്യൂസ്… ആമിര്‍ ഖാന് തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു. ആമിര്‍ ഖാന് അവരുടെ ദംഗല്‍ എന്ന സിനിമയുടെ സമയം മുതല്‍ സനയുമായി ഡേറ്റിങ് നടത്തുന്നുണ്ട്.’
എന്നായിരുന്നു കെആര്‍കെയുടെ ഏറ്റവും പുതിയ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേര് കമന്റുകളുമായി എത്തി.
ദംഗലില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം ഫാത്തിമയും ആമിറും തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നും അത് തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ ആഴത്തിലുള്ളതായി മാറി എന്നുമാണ് ബോളിവുഡില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
ആമിർ ഖാന്റെ കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് ഫാത്തിമ. അടുത്തിടെ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിറുമായുള്ള ബന്ധത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...