Connect with us

ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ് ;കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ

Bollywood

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആക്ഷേപങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യയായ രജോഷി ബറുവ.

ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് രജോഷി ബറുവ തുറന്നുപറഞ്ഞത്. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.

2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു. രജോഷി പറഞ്ഞു.

ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. അര്‍ത്ത് വിദ്യാര്‍ഥി ഇവരുടെ ഏകമകനാണ്. മകന്‍ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്. രാജോഷിയും ആശിഷും വര്‍ഷങ്ങള്‍ക്ക് മുന്നേ വിവാഹമോചനം നേടിയിരുന്നു.

More in Bollywood

Trending