News
ആഡംബര വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനിൽ
ആഡംബര വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനിൽ
രജനികാന്തിൻ്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിൻ്റെ ആഡംബര വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടു. . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൻ്റെ വാഹനമായ എസ്‌യുവിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന പൗച്ചടക്കം കാണാനില്ലെന്നാണ് സൗന്ദര്യ രജനികാന്തിൻ്റെ പരാതി. ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങിന് പോകാനായി മറ്റൊരു കാർ ഉപയോഗിച്ച ദിവസമാണ് എസ്‌യുവിയുടെ താക്കോൽ നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ലഭിക്കണമെങ്കിൽ ഒറിജിനൽ താക്കോൽ കാണാനില്ലെന്ന പൊലീസ് പരാതി ആവശ്യമാണ്. ഇതിനാലാണ് പരാതി നൽകിയത്.
അതേസമയം അടുത്തിടെ സൗന്ദര്യയുടെ സഹോദരി ഐശ്വര്യയുടെ വീട്ടിൽ മോഷണം നടന്നിരുന്നു
ആഴ്ചകൾക്കു മുമ്പാണ് വീട്ടിൽ നിന്നും അറുപതോളം പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ട പരായി ഐശ്വര്യ പോലീസിന് നൽകിയത്. വജ്രാഭരണങ്ങൾ, രത്‌നം പതിപ്പിച്ച ആഭരണങ്ങൾ, നെക്ലെയ്സ്, സ്വർണ വളകൾ മുതലായ 3,60,000 രൂപ വിലമതിക്കുന്നതാണ് കാണാതെ പോയതെന്ന് താരം പരാതിപ്പെട്ടത്. വീട്ടിലെ മൂന്ന് ജീവനക്കാർക്കെതിരെയായിരുന്നു ഐശ്വര്യ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ വീട്ടു ജോലിക്കാരിയടക്കം മൂന്നു പേരെ പിടികൂടുകയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ സ്ഥലത്തിൻ്റെ ലോൺ അടവിന് വേണ്ടിയായിരുന്നു മോഷണമെന്നാണ് പൊലീസ് പറയുന്നത്.
ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിൻ്റെ താക്കോൽ എവിടെയാണെന്ന് ജീവനക്കാർക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യയുടെ പരാതിയിൽ പറഞ്ഞിരുന്നു. 18 വർഷമായി ഐശ്വര്യക്കൊപ്പമുള്ള ആളാണ് ഈശ്വരി. 2019-ൽ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് ലോക്കർ മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിൻ്റെ താക്കോൽ തൻ്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. 2023 ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം ഐശ്വര്യ അറിയുന്നത്. ലോക്കർ പല തവണ തുറന്നായിരുന്നു മോഷണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സഹോദരിയുടെ കാറിൻ്റെ താക്കോലും മോഷണം പോയിരിക്കുന്നത്.
