Connect with us

ഗവണ്‍മെന്റ് ആശുപത്രിയില്‍ വച്ച് മാരകമായി പരിക്കേറ്റ ഡോക്ടറെ ചികിത്സിക്കാന്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്രെ.. നമ്പര്‍ 1 കേരളം!; സന്തോഷ് പണ്ഡിറ്റ്

Malayalam

അക്രമിയുടെ കത്തിയ്ക്കിരയായ ഡോക്ടര്‍ വന്ദനദാസിന്റെ കൊ ലപാതകത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഡ്രഗ് അഡിക്ട് ആയ ഒരാളെ ചികിത്സയ്ക്ക് കൊണ്ടു പോവുമ്പോള്‍ കുറച്ചു കൂടി മുന്‍ കരുതലുകള്‍ പൊലീസ് എടുക്കണമായിരുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ;

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് ജി കുത്തേറ്റു മരിച്ച സംഭവത്തില്‍ അപലപിക്കുന്നു. ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോള്‍ കുറച്ചു കൂടി മുന്‍ കരുതലുകള്‍ പോലീസ് എടുക്കണമായിരുന്നു. രണ്ട് കൈകളിലും പിന്നില്‍ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാര്‍ ഇടതും വലതും നിന്നിരുന്നു എങ്കില്‍ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല.

അയാള്‍ വീട്ടില്‍ നിന്നു തന്നെ ആക്രമണസ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത് കൊണ്ടാണ് അയാള്‍ക്ക് കൈ വിലങ്ങു അണിയിക്കാതിരുന്നത്? അങ്ങനെ വിലങ്ങു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍, … ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയില്‍ കൊണ്ടു പോയത് ശരിയായി തോന്നിയില്ല..

ആക്രമാസക്തനായ പ്രതിയെ 20 മിനുട്ടുകള്‍ക്കു ശേഷം ആശുപത്രി ജീവനക്കാര്‍ ആണ് കീഴടക്കിയത്. govt ആശുപത്രിയില്‍ വച്ച് മാരകമായി പരിക്കേറ്റ ഡോക്ടറെ ചികില്‍സിക്കാന്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്രെ.. no 1 കേരളം..! കൊ ല്ലപ്പെട്ട dr വന്ദന (23) ജിക്ക് ആദരാഞ്ജലികള്‍.

Continue Reading
You may also like...

More in Malayalam

Trending