Bollywood
ചടങ്ങിന് എത്തിയില്ല, ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു; ഞെട്ടിക്കുന്ന വാർത്ത പുറത്ത്
ചടങ്ങിന് എത്തിയില്ല, ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു; ഞെട്ടിക്കുന്ന വാർത്ത പുറത്ത്
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രേത്യക താല്പര്യമുണ്ട്. എന്നാൽ ഇപ്പോഴിതാ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഐശ്വര്യയും അഭിഷേകും വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. അതിന് കാരണം നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.
നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി.
പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്രദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
മാത്രമല്ല അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ഈ വാർത്തയിലെ സത്യാവസ്ഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ
