ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; വിവേക് അഗ്നിഹോത്രിയെ വെറുതേ വിട്ട് ദില്ലി ഹൈക്കോടതി
ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; വിവേക് അഗ്നിഹോത്രിയെ വെറുതേ വിട്ട് ദില്ലി ഹൈക്കോടതി
ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; വിവേക് അഗ്നിഹോത്രിയെ വെറുതേ വിട്ട് ദില്ലി ഹൈക്കോടതി
ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ദില്ലി ഹൈക്കോടതിയില്‍ ഹാജരായി. 2018ല്‍ ട്വിറ്ററില്‍ ജസ്റ്റിസ് എസ്. മുരളീധറിനെതിരെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് വിവേക് അഗ്‌നിഹോത്രി കോടതിയില്‍ ഹാജരായത്.
സംഭവത്തില്‍ പശ്ചാത്താപം രേഖപ്പെടുത്തുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദില്ലി ഹൈക്കോടതി സംവിധായകനെ വെറുതെവിട്ടു. 2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ ഒരു ട്വീറ്റ് വിവേക് അഗ്‌നിഹോത്രി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്.
ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിവേക് അഗ്‌നിഹോത്രി അറിയിച്ചതായി കോടതി പറയുന്നു.
ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങല്‍ നടത്തരുതെന്ന മുന്നറിയിപ്പും ഹൈക്കോടതി സംവിധായകന് നല്‍കി.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, അഗ്‌നിഹോത്രി തന്റെ പരാമര്‍ശങ്ങള്‍ക്ക് കോടതി മുമ്പാകെ നിരുപാധികം മാപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി തമന്ന മാറിക്കഴിഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അരങ്ങേറ്റവും കുറച്ചു. ബോളിവുഡില്‍ താന്‍ അത്ര വിജയിച്ച...
ബോളിവുഡ് ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശ്രീദേവി. താരത്തിന്റെ മരണം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തെക്കുറിച്ച്...
ഫ്ലിപ്കാര്‍ട്ട് പരസ്യത്തിന്റെ പേരില്‍ പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെതിരെ കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോററ്ററിയില്‍ പരാതി. പരസ്യചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച്...
ഷാരൂഖ് ഖാന് ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന് വിവേക് അഗ്‌നിഹോത്രി. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചിത്രങ്ങള്‍ എല്ലാം അതിഭാവുകത്വം നിറഞ്ഞവയാണ്. ഇതിനേക്കാള്‍...