ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മോഹൻലാലും എത്തിയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ആയിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു ഇന്നസെന്റിനെ കാണാന്‍ എത്തിയത്. ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര് ചിത്രമാണ്… ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന് രാജസ്ഥാനില്‍ എത്തുന്നത്.. ആയിരത്തോളം കലാകാരന്മാര് പങ്കെടുക്കുന്ന ഒരു ഗാനരംഗം.. കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന് എന്നോട് സ്വകാര്യമായി പറഞ്ഞു.. ‘ഇന്നസെന്റേട്ടന് പോയി… വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും… ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ്’..
സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന… ഒരുപാട് ഓര്‍മ്മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു…
പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്.. ഇന്നസെന്റ് സാര്‍… ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും.. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്… പകരം വെക്കാനില്ലാത്തതാണ്… സ്നേഹത്തോടെ…
കൊല്ലം സുധിയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഭാര്യ രേണുവിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ദുഃഖിക്കുകയാണ് അവരുടെ ബന്ധുക്കളും. സുധിയുടെ സുനിയുടെ...
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...