Connect with us

നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി… എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ… നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു; ദുൽഖ‍ർ സൽമാൻ

News

ഇന്നലെ രാത്രി 10:30യോടെ കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു നടൻ ഇന്നസെന്റിന്റെ അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

നടന്റെ നിര്യാണത്തിൽ സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേരാണ് സമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനമറിയിക്കുന്നത്.

ഇപ്പോഴിതാ ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ. ‘അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ, നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു,’ എന്നായിരുന്നു ദുൽഖർ കുറിച്ചു.

ദുൽഖർ സൽമാന്റെ വാക്കുകൾ

നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നു നിങ്ങൾ. നിങ്ങൾ ഒരു അതുല്യ നടനായിരുന്നു. കാലാതീതനായ, എക്കാലത്തെയും മഹാന്മാരിൽ ഒരാൾ. അതിനപ്പുറം നിങ്ങൾ അത്ഭുതമായിരുന്നു, കുടുംബമായിരുന്നു. എനിക്ക്, സ്ക്രീനിൽ കണ്ട പ്രേക്ഷകർക്ക്, കണ്ടുമുട്ടിയ എല്ലാവർക്കും. നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ. നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു. അന്നും ഇന്നും നിങ്ങൾ ഞങ്ങൾക്ക് കഥകളായി മാറി. എപ്പോഴും ആളുകളെ ഒത്തുകൂട്ടി. എന്റെ എഴുത്ത് പോലെ നിങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലായിടത്തും ഉണ്ട്. ഇന്നസെന്റ് അങ്കിൾ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.

Continue Reading
You may also like...

More in News

Trending