Bollywood
ഒരിക്കലും അംഗീകരിക്കാനാവില്ല, മോശമായ പ്രവര്‍ത്തി; നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് താരദമ്പതികൾ
ഒരിക്കലും അംഗീകരിക്കാനാവില്ല, മോശമായ പ്രവര്‍ത്തി; നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് താരദമ്പതികൾ
ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ആലിയയും രൺബീർ കപൂറും. 2022 നവംബർ ആറിനാണ് ഇവർക്ക് ഒരു കുഞ്ഞ് പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.
അടുത്ത വീടിന്റെ ഫ്‌ളാറ്റില്‍ ഒളിച്ചിരുന്ന് നടി ആലിയയുടെ ചിത്രങ്ങള്‍ എടുത്തതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ലിവിങ് റൂമിലിരിക്കുന്ന ആലിയയുടെ ചിത്രങ്ങളാണ് പാപ്പരാസികള്‍ എടുത്തത്. ഇതോടെ ആലിയയും രണ്‍ബീര്‍ കപൂറും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.
തങ്ങള്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ആലിയയും രണ്‍ബീറും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വളരെ മോശമായ പ്രവര്‍ത്തിയാണ് ഇതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍.
”ഞങ്ങളുടെ സ്വകാര്യത ലംഘിക്കുകയാണ് അതിന്റെ ഉദ്ദേശം. എന്റെ വീടിന്റെ അകം ചിത്രീകരിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല. വീടിന്റെയുള്ളില്‍ എന്തും സംഭവിക്കാം, സംഭവിച്ചതൊന്നും ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാനാകാത്തതാണ്. അതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ്.”
”എനിക്ക് അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല കാരണം അതു വളരെ മോശമായ സംഭവമാണ്. പാപ്പരാസികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കാരണം ഈ ലോകത്തിന്റെ ഭാഗമാണ് അവര്‍. ഒരു പരസ്പര ധാരണയിലാണ് പാപ്പരാസികളും നമ്മളും മുന്നോട്ടു പോകുന്നത്.”
”പക്ഷെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒന്ന് മാറ്റി ചിന്തിച്ചു പോകും” എന്നാണ് രണ്‍ബീര്‍ കപൂര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു പാപ്പരാസികള്‍ ഒളിച്ചിരുന്ന് ആലിയയുടെ ചിത്രങ്ങള്‍ എടുത്തത്. താന്‍ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ടെറസില്‍ ക്യാമറുമായി ഒളിച്ചിരിക്കുന്നത് കണ്ടത് എന്നായിരുന്നു ആലിയ പറഞ്ഞത്.
