ഹോസ്പിറ്റലിൽ പോകുന്നതിന് മുന്നേ എന്നെ കണ്ടപ്പോൾ നമ്മൾ അടുത്ത് തന്നെ അടുത്ത കുട്ടിപ്പട്ടാളം ചെയ്യുന്നുണ്ട്, അതിന് ഡ്രസൊക്കെ ചെയ്യണം എന്ന് പറഞ്ഞതാണ്… അങ്ങനെ സംസാരിച്ചു പിരിഞ്ഞതാണ്. രണ്ടാഴ്ച്ച കഴിഞ്ഞ് ഇപ്പോൾ കേൾക്കുന്നത് ചേച്ചി പോയെന്നാണ്; സുഹൃത്ത് പറയുന്നു
ഹോസ്പിറ്റലിൽ പോകുന്നതിന് മുന്നേ എന്നെ കണ്ടപ്പോൾ നമ്മൾ അടുത്ത് തന്നെ അടുത്ത കുട്ടിപ്പട്ടാളം ചെയ്യുന്നുണ്ട്, അതിന് ഡ്രസൊക്കെ ചെയ്യണം എന്ന് പറഞ്ഞതാണ്… അങ്ങനെ സംസാരിച്ചു പിരിഞ്ഞതാണ്. രണ്ടാഴ്ച്ച കഴിഞ്ഞ് ഇപ്പോൾ കേൾക്കുന്നത് ചേച്ചി പോയെന്നാണ്; സുഹൃത്ത് പറയുന്നു
ഹോസ്പിറ്റലിൽ പോകുന്നതിന് മുന്നേ എന്നെ കണ്ടപ്പോൾ നമ്മൾ അടുത്ത് തന്നെ അടുത്ത കുട്ടിപ്പട്ടാളം ചെയ്യുന്നുണ്ട്, അതിന് ഡ്രസൊക്കെ ചെയ്യണം എന്ന് പറഞ്ഞതാണ്… അങ്ങനെ സംസാരിച്ചു പിരിഞ്ഞതാണ്. രണ്ടാഴ്ച്ച കഴിഞ്ഞ് ഇപ്പോൾ കേൾക്കുന്നത് ചേച്ചി പോയെന്നാണ്; സുഹൃത്ത് പറയുന്നു
കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നൊക്കെ നിരവധി പേരാണ് നടി സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത് . അതിനിടെ സുബിയുടെ വിയോഗത്തെ കുറിച്ച് സുഹൃത്തിന്റെ പ്രതികരണവും ശ്രദ്ധനേടുകയാണ്. രണ്ടാഴ്ച മുൻപ് കാണുമ്പോഴും ഊർജസ്വലയായി വിശേഷങ്ങൾ പറഞ്ഞ് പോയ ആളാണെന്ന് പറയുകയാണ് വർഷങ്ങളായി സൗഹൃദമുള്ള സുഹൃത്ത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഇവരുടെ പ്രതികരണം
അവരുടെ വാക്കുകളിലേക്ക്.
‘ചേച്ചി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. രണ്ടു ദിവസം മുൻപ് പോലും ഞാൻ മെസേജ് ചെയ്തപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. വെന്റിലേറ്ററിലാണ് ഐസിയുവിൽ ആണെങ്കിലും തിരിച്ചുവരുമെന്ന് തന്നെയാണ് പറഞ്ഞിരുന്നത്.
പിന്നീട് ഇന്ന് രാവിലെ ഒരുപാട് കോളുകൾ ഒക്കെ വന്ന് കണ്ടപ്പോൾ തിരിച്ചു വിളിച്ചപ്പോഴാണ് സുബി ചേച്ചി പോയെന്ന് വാർത്ത കേട്ടല്ലോ എന്ന് പറയുന്നത്,’ ‘ഒരിക്കലുമില്ല രണ്ടു ദിവസം മുൻപ് കൂടി ഞാൻ മെസ്സേജ് അയച്ചതാണ് എന്ന് പറഞ്ഞു. പിന്നീട് ആൻഡ്രിയയെ വിളിച്ചപ്പോഴാണ് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് സുബി ചേച്ചി പോയെന്ന് പറയുന്നത്. അത് കേട്ട് പിന്നെ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. അതും കേട്ട് കൊണ്ട് ഞാൻ വേഗം ഓടി ഇങ്ങോട്ട് വരുകയായിരുന്നു. അപ്പോഴാണ് ചേച്ചിയെ നാളെയെ കൊണ്ട് വരുകയുള്ളു എന്ന് പറയുന്നത്,’ ‘ചേച്ചിക്ക് സുഖമില്ലായിരുന്നു. ഒരു മാസത്തോളമായി ആശുപതിയിൽ തന്നെ ആയിരുന്നു. ഹോസ്പിറ്റലിൽ പോകുന്നതിന് മുന്നേ എന്നെ കണ്ടപ്പോൾ നമ്മൾ അടുത്ത് തന്നെ അടുത്ത കുട്ടിപ്പട്ടാളം ചെയ്യുന്നുണ്ട്. അതിന് ഡ്രസൊക്കെ ചെയ്യാണം എന്ന് പറഞ്ഞതാണ്. ഞാനാണ് ചേച്ചിക്ക് ഡ്രസൊക്കെ ചെയ്ത് കൊടുക്കാറുള്ളത്. അങ്ങനെ സംസാരിച്ചു പിരിഞ്ഞതാണ്. രണ്ടാഴ്ച്ച കഴിഞ്ഞ് ഇപ്പോൾ കേൾക്കുന്നത് ചേച്ചി പോയെന്നാണ്
‘2002 മുതൽ ഉള്ള പരിചയമാണ് ഞങ്ങൾ തമ്മിൽ. അപ്പോഴാണ് ഞാൻ എറണാകുളം വന്ന് സെറ്റിലാവുന്നത്. അന്ന് മുതൽ ഡാൻസിനൊക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. പല സ്റ്റേഴ്സിനൊപ്പവും ഡാൻസ് ചെയ്തിട്ടുണ്ട്. പിന്നീട് ചേച്ചി താരമായി മാറി. ഞാൻ ഫാഷൻ രംഗത്തേക്കും മാറി. കൊറോണയ്ക്ക് ശേഷം തുടർച്ചയായി അസുഖങ്ങൾ ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു. ചേച്ചിയെ കുഞ്ഞിലേ മുതൽ ഞാൻ കാണുന്നതാണ്,’ എന്നും സുഹൃത്ത് പറഞ്ഞു. അതേസമയം, നാളെയാണ് സുബിയുടെ സംസ്‌കാരം. രാവിലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ 10 മണി മുതല്‍ 2 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 3.00 മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് താരങ്ങളെയും സുഹൃത്തുക്കളുടെയും ഒഴുക്കാണ്. നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസും നയന്‍താരയും ഒന്നിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മഞ്ജു നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്താന്‍...
ഇപ്പോള്‍ വാട്സ്ആപ്പ് ചാനലാണ് ട്രെന്‍ഡിംഗ് ആയി നില്‍ക്കുന്നത്. ഫിലിം ഇന്ഡസ്ട്രിയിലെ ഒട്ടുമിക്ക താരങ്ങളും ഇതിനോടകം തന്നെ ചാനല്‍ തുടങ്ങി കഴിഞ്ഞു. മലയാളത്തിലെ...
പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളില്‍ ബോളിവുഡ് താരങ്ങളേക്കാള്‍ മുന്നിലെത്താറുണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ്...
നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മനോഹരമായ പുതിയ ചിത്രങ്ങളാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്....