News
ഹിജാബ് വിരുദ്ധ പ്രക്ഷോഭം, തലമറക്കാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു; നടി അറസ്റ്റിൽ
ഹിജാബ് വിരുദ്ധ പ്രക്ഷോഭം, തലമറക്കാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു; നടി അറസ്റ്റിൽ
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയേകിക്കൊണ്ട് തലമറക്കാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന് ഇറാനിലെ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. 52 കാരിയായ ഹെന്‍ഗമെഹ് ഘാസിയാനിയെയാണ് അറസ്റ്റ് ചെയ്തത്.
നിയമത്തിനു മുന്നില്‍ ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ് ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ഇല്ലാത്ത വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. ചിലപ്പോള്‍ ഇത് തന്റെ അവസാന പോസ്റ്റായിരിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. ഈ നിമിഷം മുതല്‍, എനിക്ക് എന്ത് സംഭവിച്ചാലും, എപ്പോഴത്തേയും പോലെ എന്റെ അവസാനശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം ഉണ്ടാകും.’ – അവര്‍ കുറിച്ചു.
ഷോപ്പിങ് തെരുവില്‍ നിന്ന് എടുത്ത വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തലമറക്കാതെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഘാസിയാനി നിശബ്ദമായി തിരിഞ്ഞു നിന്ന് മുടി പോണിടെയ്ല് കെട്ടുന്നതാണ് വിഡിയോ. കഴിഞ്ഞ ആഴ്ച ഒരു പോസ്റ്റില്‍ ഇറാനിയന്‍ സര്‍ക്കാര്‍ കുട്ടികളുടെ കൊലപാതകിയാണെന്നും 50 ലേറെ കുട്ടികളെ കൊന്നിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.
