News
‘നീ ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല’ സീരിയലില്‍ നായികയാകാമെന്നുള്ള വാഗ്ദാനം, അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു, പരാതിയുമായി യുവതി
‘നീ ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല’ സീരിയലില്‍ നായികയാകാമെന്നുള്ള വാഗ്ദാനം, അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു, പരാതിയുമായി യുവതി
സീരിയലില്‍ നായികയാക്കാമെന്നുള്ള വാഗ്ദാനം നൽകി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് മലപ്പുറംകാരിയായ യുവതി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്
പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മയാണ്. അഭിനയിക്കാനായി പോയപ്പോഴാണ് ചതി മനസിലായത്. അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ താന്‍ കരഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി എന്നാണ് യുവതി പറയുന്നത്.
സ്വന്തമായി വീടൊന്നും ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഭക്ഷണത്തിന് പോലും ഗതിയില്ലായിരുന്നു. എങ്കിലും നാല് മക്കളും ഭര്‍ത്താവുമൊത്ത് കുഴപ്പമില്ലാതെ ജീവിച്ചു പോകുകയായിരുന്നു. അതിനിടയിലാണ് സീരിയലില്‍ നായികയായി അവസരം തരാം എന്ന് പറഞ്ഞ് വിളിച്ചത്. അവിടെ എത്തിയപ്പോഴാണ് ചതി മനസിലാകുന്നത്.
അപ്പോഴേക്കും കരാറില്‍ ഒപ്പിട്ടിരുന്നു. അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ താന്‍ സെറ്റില്‍ വച്ച് കരഞ്ഞു. ”നീ ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല. അഥവാ ഇട്ടിട്ടു പോകുന്നുവെങ്കില്‍ ഏഴ് ലക്ഷം രൂപ മേശപ്പുറത്ത് വയ്ക്കണം” എന്നാണ് സംവിധായിക പറഞ്ഞത്.
ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ മുഴുവന്‍ അവരുടെ ആളുകളായിരുന്നു. കരാര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അവരുടെ വഴിയ്ക്ക് എല്ലാ കാര്യങ്ങളും കൊണ്ടുവന്നത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു. അവര്‍ക്കെതിരെ പരാതികള്‍ പല പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഒരു ഗതിയുമില്ലാതെയാണ് താന്‍ പരസ്യമായി രംഗത്ത് വന്നത്. അവര്‍ക്ക് രാഷ്ട്രീയത്തിലും ഉന്നതങ്ങളിലും പിടിപാടുണ്ട്. അതുകൊണ്ടു തന്നെ പോലെ യാതൊരു നിവൃത്തിയുമില്ലാത്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഗൗരവകരമായി എടുക്കുന്നില്ല എന്നാണ് യുവതി പ്രതികരിച്ചത്