News
കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തി, മലയാളി സീരിയൽ താരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ
കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തി, മലയാളി സീരിയൽ താരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ

കോളജ് വിദ്യാർഥികൾക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ സീരിയൽ നടൻ ഉൾപ്പെടെ 3 മലയാളികളെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു.
സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരില്‍ നിന്ന് 12.5 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പിടികൂടിയത്. 2.80 കിലോ കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പോലീസ് പറഞ്ഞു.
ബെംഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പോലീസ് പറഞ്ഞു.
മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരും അറസ്റ്റിലായി.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...