ആര്യൻ്റെ അറസ്റ്റ്, ചിന്തിക്കാന്‍ പോലും പറ്റുന്നില്ല;ആ അവസ്ഥ മറികടന്നതിനെ കുറിച്ച് ഗൗരി ഖാന് ; പ്രേമിക്കുന്ന കാര്യത്തില്‍ മകള്‍ക്ക് നല്കുന്ന ഉപദേശത്തെ കുറിച്ചും ഷാരൂഖ് ഖാന്റെ ഭാര്യ!

ബോളിവുഡ് നായകൻ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ സംഭവം മുഴുവൻ സിനിമാ ലോകത്തെയും അമ്പരപ്പിച്ച ഒന്നാണ്. കേസും പ്രശ്നങ്ങളും എല്ലാം ഒഴിഞ്ഞ് ഇപ്പോൾ സമാധാന ജീവിതം നയിക്കുകയാണ് താരപുത്രൻ.
അതേസമയം, ആ ഒരു ഘട്ടത്തിലൂടെ എങ്ങിനെ കടന്നു വന്നു എന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ് ഗൗരി ഖാന് പറയുന്നത്. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകായിരുന്നു ഗൗരി ഖാൻ. ആ സമയത്ത് ഞങ്ങള്‍ അനുഭവിച്ചതിനെക്കാള്‍ മോശമായ ഒരു അവസ്ഥ ഉണ്ടോ എന്ന് പോലും പറയാന്‍ പറ്റില്ല.
പക്ഷെ ഞങ്ങള്‍ വളറെ സേഫ് ആയ ഒരിടത്തായിരുന്നു എന്നൊരു ഫീല്‍ ഉണ്ടായിരുന്നു. ചുറ്റും കൂടിയ സുഹൃത്തുക്കളും ബന്ധുക്കളും, ആരാണെന്ന് അറിയുക പോലും ചെയ്യാത്ത കുറേ ഏറെ ആളുകളും. നിരന്തരം ഫോണിലൂടെയും മെസേജുകളിലൂടെയും നേരിട്ടും ആശ്വാസം നല്കി.
ആ ഘട്ടത്തിലും സ്നേഹിക്കപ്പെടുന്നു എന്നത് വലിയൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്. അക്കാര്യത്തില്‍ ഇപ്പോഴും എല്ലാവരോടും നന്ദിയുള്ളവരാണ് ഞങ്ങളുടെ കുടുംബം. ആര്യനെ കുറിച്ച് മറ്റൊരു കാര്യം കൂടെ ഷോയില്‍ ഗൗരി വെളിപ്പെടുത്തി. തന്റെ മകന് മാത്രമല്ല ആര്യന്, ഫാഷന്‍ ഉപദേശകന് കൂടെയാണ്.
ഞാന്‍ ഫുള്‍ സ്ലീവ് ടോപ് ധരിയ്ക്കുന്നത് അവന് ഇഷ്ടമല്ല. എന്റെ ജാക്കറ്റുകളും അവന് ഇഷ്ടമല്ല. എന്റെ വസ്ത്രധാരണത്തില്‍ പലപ്പോഴും അവന് നിര്‍ദ്ദേശങ്ങള്‍ തരാറുണ്ട്.
മകള്‍ സുഹാനയ്ക്ക് പ്രണയിക്കുന്നതിന് നല്കുന്ന ഉപദേശം എന്താണ് എന്നായിരുന്നു കരണിന്റെ മറ്റൊരു ചോദ്യം. ഒരേ സമയം രണ്ട് പേരെ പ്രണയിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് താരപത്നി പറഞ്ഞു. മകള്‍ സിനിമയില്‍ വരുന്നുണ്ട് എങ്കില്‍ ഹൃത്വിക് റോഷന്റെ നായികയായി കാണാനാണ് ആഗ്രഹം എന്നും ഗൗരി ഖാന് പറയുന്നു.
തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. എം.ജി.ആർ., ജയലളിത, എൻ.ടി.ആർ.,...
രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ...