Connect with us

അങ്ങനെ തോൽക്കില്ല ദിലീപിനെ തൂക്കിയെറിയും! അതിജീവിതയുടെ അപാര നീക്കം വീണ്ടും ട്വിസ്റ്റ്‌!

News

അങ്ങനെ തോൽക്കില്ല ദിലീപിനെ തൂക്കിയെറിയും! അതിജീവിതയുടെ അപാര നീക്കം വീണ്ടും ട്വിസ്റ്റ്‌!

അങ്ങനെ തോൽക്കില്ല ദിലീപിനെ തൂക്കിയെറിയും! അതിജീവിതയുടെ അപാര നീക്കം വീണ്ടും ട്വിസ്റ്റ്‌!

ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ഇന്ന് അതിജീവിത നേരിട്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഇന്ന് ഹോക്കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി.

ഇപ്പോഴിതാ അതിജീവിതയെ സംബന്ധിച്ച് ഇതൊരു തിരിച്ചടി തന്നെയാണെന്നായിരുന്നു അഭിഭാഷകയായ ടിബി മിനി പ്രതികരിച്ചത്. കോടതികൾ ഇരയുടെ പ്രയാസങ്ങൾ മനസിലാക്കുകയെന്നതാണ് പ്രധാനം. വിചാരണ കോടതിക്കെതിരെ അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്രയാസമേറിയ ഒന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മേൽ കോടതിയെ നിയമപരമായി സമീപിക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും പോകുമെന്നും മിനി പറഞ്ഞു. പ്രതീക്ഷിച്ച വിധിയല്ലെന്നെന്നായിരുന്നു റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് എം ജോസഫ് പ്രതികരിച്ചത്. ‘വിചാരണ കോടതിക്കെതിരായ ആരോപണം വെറും പത്രങ്ങളിൽ വരുന്ന വാർത്തയല്ല. അതിജീവിതയ്ക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് അവർ ജഡ്ജിക്കെതിരെ ഉന്നയിച്ചത്.

അവരുടെ താത്പര്യം അനുസരിച്ചാണ് വനിതാ ജഡ്ജി കേസിൽ വന്നത്. എന്നാൽ അതിജീവിത തന്നെ വനിത ജഡ്ജിക്കെതിരെ ആരോപണം ഉയർത്തുമ്പോൾ അവർ മാറി നിൽക്കാൻ തയ്യാറാകുകയാണ് വേണ്ടത്’. ‘ഇവിടെ എന്തുകൊണ്ടാണ് അവർ അതിന് തയ്യാറാകാത്തത്. താൻ തന്നെ കേസ് വിധി പറയും എന്ന വാശി വിചാരണ കോടതി എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതിജീവിതയുടെ പ്രയാസമാണല്ലോ ഈ കേസ്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നലുണ്ടായാൽ അവരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച് കൊടുക്കേണ്ടതാണ്. ‘ഇവിടെ എന്തുകൊണ്ടാണ് അവർ അതിന് തയ്യാറാകാത്തത്. താൻ തന്നെ കേസ് വിധി പറയും എന്ന വാശി വിചാരണ കോടതി എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതിജീവിതയുടെ പ്രയാസമാണല്ലോ ഈ കേസ്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നലുണ്ടായാൽ അവരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച് കൊടുക്കേണ്ടതാണെന്നും ജോർജ് എം ജോസഫ് പറഞ്ഞു.

More in News

Trending

Recent

To Top