Connect with us

ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലായി, തീർത്തത് കത്രിക പൂട്ട്, ഇന്ന് അടച്ചിട്ട മുറിയിൽ സംഭവിച്ചത് ഞെട്ടിക്കുന്നു; നിർണ്ണായക വെളിപ്പെടുത്തൽ

News

ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലായി, തീർത്തത് കത്രിക പൂട്ട്, ഇന്ന് അടച്ചിട്ട മുറിയിൽ സംഭവിച്ചത് ഞെട്ടിക്കുന്നു; നിർണ്ണായക വെളിപ്പെടുത്തൽ

ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലായി, തീർത്തത് കത്രിക പൂട്ട്, ഇന്ന് അടച്ചിട്ട മുറിയിൽ സംഭവിച്ചത് ഞെട്ടിക്കുന്നു; നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരിക്കുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യമാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അത്തരം കീഴ്‌വഴക്കങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി അറിയിച്ചു.

ജഡ്ജ് ഹണി എം വർഗീസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നുമായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്

ഇപ്പോഴിതാ കോടതി വിധിയിൽ പ്രതികരിച്ച് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ രംഗത്തെത്തി. ഇതൊരു തിരിച്ചടിയായി അതിജീവിത കാണേണ്ടതില്ലെന്നും ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഒരു ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിചാരണ കോടി ജഡ്ജിയെ മാറ്റുമെന്ന് അതിജീവിതയോട് ഇഷ്ടവും സ്നേഹവും ഉള്ളവർ കരുതിയെങ്കിലും അതിനപ്പുറത്തേക്ക് ആരും കോടതി മാറ്റുമെന്ന് കരുതിയിട്ടില്ല. നേരത്തേ തന്നെ അതിജീവിത ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചതാണ്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ട്’

‘ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. അടച്ചിട്ട മുറിയിലാണ് കേസിൽ വാദം നടന്നത്. ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ അവരുടെ പ്രതികരണം ഹൈക്കോടതി തേടിയിരുന്നോ എന്നത് വ്യക്തമല്ല. ജഡ്ജിയുടെ നിലപാട് അറിയാതെ അവരെ കേസിൽ നിന്നും മാറ്റുന്നതിൽ സാങ്കേതികത്വ പ്രശ്നം ഉണ്ട്’.

‘ജഡ്ജിക്കെതിരെ അവരുടെ കുടുംബത്തിനെതിരെ ആരോപണം ഉണ്ടാകുമ്പോൾ അവരുടെ നിലപാട് കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. വിധിയിൽ ഇക്കാര്യത്തിലെല്ലാം വ്യക്തത ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്. ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം ഉണ്ടെന്നാണല്ലോ അതിജീവിത ആരോപിച്ചത്. വിധി അതിജീവിതയ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വരില്ലേ’, രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം അതിജീവിതയെ സംബന്ധിച്ച് ഇതൊരു തിരിച്ചടി തന്നെയാണെന്നായിരുന്നു അഭിഭാഷകയായ ടിബി മിനി പ്രതികരിച്ചത്. കോടതികൾ ഇരയുടെ പ്രയാസങ്ങൾ മനസിലാക്കുകയെന്നതാണ് പ്രധാനം. വിചാരണ കോടതിക്കെതിരെ അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്രയാസമേറിയ ഒന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മേൽ കോടതിയെ നിയമപരമായി സമീപിക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും പോകുമെന്നും മിനി പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top