Connect with us

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; വീണ്ടും ദിലീപിന് വിജയം, രണ്ടാഴ്ചക്കുള്ളിൽ എന്തുംസംഭവിക്കാം.. ഹർജി പരിഗണിക്കാൻ മാറ്റി

News

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; വീണ്ടും ദിലീപിന് വിജയം, രണ്ടാഴ്ചക്കുള്ളിൽ എന്തുംസംഭവിക്കാം.. ഹർജി പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; വീണ്ടും ദിലീപിന് വിജയം, രണ്ടാഴ്ചക്കുള്ളിൽ എന്തുംസംഭവിക്കാം.. ഹർജി പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവത നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി. തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ചാണ് അതിജിവിത ഹര്‍ജി നല്‍കിയത്. ആക്രമിച്ച സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി അന്വേഷണം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചെന്നും വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍. എന്നാല്‍ നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അതിജീവിതയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. വിചാരണ കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

അതേസമയം, അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേട്ടിരുന്നു. കേസ് പുതിയ ജഡ്ജി കേള്‍ക്കണമെന്നാണ് അതിജീവിത ഉന്നയിക്കുന്ന പ്രധാന ആവശ്യം. പുരുഷനായാലും പ്രശ്‌നമില്ലെന്ന് അതിജീവിത അപേക്ഷയില്‍ പറയുന്നു. കേസിന്റെ അന്വേഷണം തടസപ്പെടുത്തിയെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളാണ് അതിജീവിത നേരത്തെ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്.

വിവാചരണ പ്രത്യേക സി ബി ഐ കോടതയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനിടെയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്. സി ബി ഐ കോടതിയുടെ ചുമതലയുള്ള ജഡ്ജി ഹണി എം വര്‍ഗീസ് തന്നെയാണ് തുടര്‍ന്നും വിചാരണ നടത്തുക. ഹണി എം വര്‍ഗീസിനെ മാറ്റിനിര്‍ത്തണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്.

കോടതി മാറ്റണമെന്ന അതിജീവിത നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. ജൗസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്.

More in News

Trending

Recent

To Top