News
സല്‍മാന്‍ഖാന്റെ ജീവന് ഭീഷണി, വധശ്രമമുണ്ടായത് രണ്ട് തവണ; നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവും പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്നും വിവരം
സല്‍മാന്‍ഖാന്റെ ജീവന് ഭീഷണി, വധശ്രമമുണ്ടായത് രണ്ട് തവണ; നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവും പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്നും വിവരം
നിരവധി ആരാധകരുള്ള ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവന് ഭീഷണിയുള്ളതായി പൊലീസ്. മൂന്നു മാസത്തിനിടെ രണ്ടു തവണ വധശ്രമം ഉണ്ടായതാണ് വിവരം. ഇതിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി മുംബൈ പോലീസ് അറിയിച്ചു. ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്നും ഗോള്‍ഡി ബ്രാര്‍ സംഘത്തില്‍ നിന്നും വധഭീഷണി ഉണ്ടെന്ന് ആരോപിച്ച് സല്‍മാന്‍ ഖാന്റെ സുരക്ഷ അടുത്തിടെ വര്‍ധിപ്പിക്കുകയും താരത്തിന് തോക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ 2018ല്‍ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നതായി ലോറന്‍സ് ബിഷ്‌ണോയി സമ്മതിച്ചിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഇതേ കുറിച്ച് പറഞ്ഞത്. മുംബൈയിലെ സല്‍മാന്‍ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരിന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.
ഈ വര്‍ഷം ജൂണില്‍ സല്‍മാന്‍ ഖാന് ഗായകന്‍ സിദ്ദു മൂസേവാലയുടെ ഗതി വരുമെന്ന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമായിരുന്നു വധഭീഷണി. നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവും പ്ലാന്‍ ബി തയ്യാറാക്കിയിരുന്നു. ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അടുത്തിടെ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ വെടിയേറ്റ ഗോള്‍ഡി ബ്രാര്‍, കപില്‍ പണ്ഡിറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.
കപില്‍ പണ്ഡിറ്റിനൊപ്പം സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും ഒന്നര മാസമായി പന്‍വേലില്‍ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. ഖാന്റെ ഫാം ഹൗസിന് സമീപമായിരുന്നു ഇത് .ഖാനെ ആക്രമിക്കാന്‍ ചെറിയ തോക്കുകളുള്ള വെടിയുണ്ടകള്‍ അവരുടെ പക്കലുണ്ടായിരുന്നു. വധഭീഷണിയെത്തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ അടുത്തിടെ തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ച് നവീകരിച്ചിരുന്നു.
