News
തൊട്ട് കളിച്ചതോടെ കളി മാറി, പോലീസ് ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു, ദിലീപിന്റെ കേസില്‍ സംഭവിച്ചത് ഇതാണ്
തൊട്ട് കളിച്ചതോടെ കളി മാറി, പോലീസ് ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു, ദിലീപിന്റെ കേസില്‍ സംഭവിച്ചത് ഇതാണ്
ബാലചന്ദ്രകുമാറിനെതിരെ നല്കിയ പീഡന പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെ അതിജീവിതയെ അനുകൂലിക്കുന്നവർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പോലീസിന്റെ റിപ്പോർട്ടില്‍ പ്രതികരിച്ച് അഡ്വ.ആശാ ഉണ്ണിത്താന്. ഇതൊക്കെ കാണുമ്പോള്‍ ഇവരെല്ലാം ഇപ്പോഴും സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണോയെന്ന സംശയമാണ് ചില സമയത്ത് നമുക്ക് ഉണ്ടായി പോവുന്നതെന്നാണ് ആശാ ഉണ്ണിത്താന് അഭിപ്രായപ്പെടുന്നത്.
നമ്മുടെ പൊലീസ് സംവിധാനത്തേയും നിയമവ്യവസ്ഥയേയുമെല്ലാം സ്ഥിരം അപഹസിക്കുന്ന ഒരു പ്രവർത്തനമാണ് ഇവർ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ സാധാരക്കാർക്ക് കിട്ടേണ്ട വിലപ്പെട്ട സമയവും പണവുമെല്ലാം ഉപയോഗിച്ചിട്ടാണ് ഇവർ കളിയെല്ലാം കളിച്ചുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തില്‍ വലിയൊരു ക്രിമിനല്‍കുറ്റമാണ് ഇവരെല്ലാം ചെയ്യുന്നത്. ഒരു കുറ്റം മാത്രമല്ല, നിരവധി കുറ്റങ്ങള്‍ അവർ ചെയ്തു. ഇതിലേക്ക് ആളുകളുടെ എണ്ണവും നിരന്തരം കൂടികൂടി വരുന്നു. വലിയൊരു മാഫിയ പോലെയാണ് ഈ സംഘം പ്രവർത്തിക്കുന്നത്. അതിന്റെ വെളിപ്പെടല്‍ കൂടിയാണ് ഇതെന്നും ആശാ ഉണ്ണിത്താന് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു
കേരത്തിലെ ജൂഡീഷ്യറി, പൊലീസ്, സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സംഘം മനുഷ്യർ പണത്തിന്റേയും സ്വാധീനത്തിനേയും അധികാരത്തിന്റേയുമെല്ലാം അവിശുദ്ധ കൂട്ടുകെട്ടില്‍ ഒരുമിച്ച് നിന്നുകൊണ്ട് ഇവിടെ പ്രവർത്തിക്കുകയാണ്. ഒരുസിനിമാ രീതിയില്‍ ഇവരിങ്ങനെ പാരലലായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വളരെ അപകടകരമായ ഒരു രീതിയാണെന്നും ആശ ഉണ്ണിത്താന് പറയുന്നു.
സാധാരണ മനുഷ്യന്മാർക്കുള്ള എല്ലാ അവകാശങ്ങളം ഒരു പ്രതിക്കുണ്ട്. പക്ഷെ ആ അവകാശങ്ങള്‍ക്ക് അപ്പുറത്ത് നിന്നുകൊണ്ട് കോടതികളേപോലുംകൊണ്ട് ഇവർക്ക് അനുകൂലമായി എഴുതിക്കുന്ന രീതിയാണ് നമ്മള് കാണുന്നത്. അപകടകരമായ ഈ കാര്യം സമൂഹം തിരിച്ചറിയണം. പുരോഗമനപരമായ ഒരു നാടാണെങ്കിലും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായുള്ള ഒരു ഇടപെടലിന് സാധിക്കുന്നില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗം വക്കീലിനെതിരെ അന്വേഷണം നടത്താന്‍ പോലും സാധിക്കുന്നില്ല. അതിജീവിതയ്ക്ക് അവരോടൊപ്പം നില്‍ക്കുന്നവർക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോള്‍ പ്രതികളും സംഘവും മുന്നോട്ട് പോവുന്നത്. അതിനിടയിലെ ഒരു ചെറിയ സമാധാനമാണ് ബാലചന്ദ്രകുമാറിനെതിരായ കേസ് വ്യാജമാണെന്ന് കണ്ടെത്തിയത്. അത് വലിയ ആശ്വാസമാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും അവർ പറയുന്നു.
ഒരുപാട് നല്ല ചെറുപ്പക്കാർ, കൈക്കൂലി വാങ്ങാത്ത ഇഷ്ടംപോലെ ചെറുപ്പക്കാർ നമ്മുടെ പൊലീസിന് അകത്തുണ്ട്. എന്നാല്‍ പുഴുക്കുത്തകളേയും അഴിമതിയേയും ഒന്നും നേരിടാന്‍ വയ്യാതെ അതിലേക്ക് വഴുതി വീഴുന്നവരും ഭയപ്പെട്ട് നില്ക്കുന്നുവരും സ്ഥാനമാനങ്ങള്‍ കിട്ടാന്‍ വേണ്ടിയും പ്രവർത്തിക്കുന്നവരുമുണ്ട്. പക്ഷെ പൊലീസിനെ തൊട്ട് കളിക്കുന്ന സമയത്ത് അവരുടെ ആത്മഭിമാനം പരിഗണിച്ചുകൊണ്ട് ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്.
ദിലീപിന്റെ കേസില്‍ സംഭവിച്ചതും അത് തന്നെയാണ്. പൊലീസിനെ ഇകഴ്ത്തുവാനും ഗൂഡാലോചനയ്ക്കുമെല്ലാം ശ്രമിച്ച വലിയ ആ മാഫിയയെ പൊലീസ് തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പൊലീസ് ഈ കേസില്‍ വിജിലന്റാണ്. അത്തരമൊരു നിലപാടിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ നടപടികള്‍. അതുകൊണ്ട് തന്നെ അവരെ നമ്മള് പിന്തുണയ്ക്കണം. അല്ലെങ്കില്‍ നാളെ വരുന്ന മറ്റൊരു ഉദ്യോഗസ്ഥന് ഇങ്ങനെ പ്രവർത്തികണമെന്നില്ല. ശരി ചെയ്യുന്ന സമയത്ത് അവരുടെ ഒപ്പം നില്‍ക്കുകയും തെറ്റ് ചെയ്യുമ്പോള്‍ കർശനമായി വിമർശിക്കുകയും വേണമെന്നും ആശ ഉണ്ണിത്താന് കൂട്ടിച്ചേർത്തു
