Actor
ആ പറഞ്ഞത് വെറും വാക്കല്ലായിരുന്നു… നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് കൈമാറി രാധിക, വാക്ക് പാലിച്ച് സൂപ്പർ സ്റ്റാർ
ആ പറഞ്ഞത് വെറും വാക്കല്ലായിരുന്നു… നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് കൈമാറി രാധിക, വാക്ക് പാലിച്ച് സൂപ്പർ സ്റ്റാർ
വാക്ക് പാലിച്ച് സുരേഷ് ഗോപി. ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇന്‍സുലിന്‍ പമ്പ്’ നൽകി സൂപ്പർ സ്റ്റാർ. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ചാണ് സുരേഷ് ഗോപി ഉപകരണം കൈമാറിയത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി.
കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്നത്. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ പ്രശ്നത്തിനു പരിഹാരം കാണാം. ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി നന്ദനയെ സഹായിക്കാന്‍ മുന്‍കൈ എടുക്കുക ആയിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് എത്തിച്ചത് . ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.
