News
പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യമാണ്, സുനി ശിക്ഷിക്കപ്പെട്ടാൽ ദിലീപിന് ‘അത്’ സംഭവിക്കും! ഭ്രാന്ത നാടകം പൊളിച്ചടുക്കി ലോകോത്തര ട്വിസ്റ്റ്
പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യമാണ്, സുനി ശിക്ഷിക്കപ്പെട്ടാൽ ദിലീപിന് ‘അത്’ സംഭവിക്കും! ഭ്രാന്ത നാടകം പൊളിച്ചടുക്കി ലോകോത്തര ട്വിസ്റ്റ്
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസമാണ് ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇവിടെ നിന്ന് സുനി റിമാന്റ് തടവില്‍ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.
പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യമാണെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. പള്‍സര്‍ സുനി ശിക്ഷപ്പെടുമ്പോള്‍ ദിലീപ് നിരപരാധി ആണെന്ന് തെളിയുമെന്നാണ് രാഹുല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. ഭ്രാന്താണെന്ന് പറയാന്‍ പോലും കള്ളം പറയാന്‍ മടിയില്ലാത്ത പള്‍സര്‍ സുനി ദിലീപ് ആണ് കുറ്റത്തിന് പിന്നിലെന്ന് കള്ളം പറയില്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. ഭ്രാന്താണെന്ന് പള്‍ സുനി പറഞ്ഞതാകാനാണ് നൂറ് ശതമാനവും സാധ്യത, മാനസിക രോഗം അഭിനയിക്കുന്നതാകും എന്നും രാഹുല്‍ ഈശ്വർ പറഞ്ഞു
രാഹുൽ ഈശ്വറിന്റെ വാക്കുകളിലേക്ക്
പള്‍സര്‍ സുനിക്ക് ഭ്രാന്താണെന്ന് തെളിഞ്ഞാല്‍ പോലും പള്‍സര്‍ സുനി അന്ന് ചെയ്ത കുറ്റത്തിന് ഒരു ലാഘവും ഉണ്ടാകില്ല.കാര്യം അന്ന് ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ അണ്‍സൗണ്ട് മൈന്‍ഡ് ആണെന്നുള്ളത് ഐപിഎസ്‌സി ആക്ടില്‍ അപ്ലിക്കബിള്‍ അല്ല. പള്‍സര്‍ സുനിക്ക് ഇതുകൊണ്ട് ലാഘവം കിട്ടില്ല. പള്‍സര്‍ സുനി കള്ളം പറഞ്ഞതാകാനാണ് നൂറ് ശതമാനവും സാധ്യത മാനസിക രോഗം അഭിനയിക്കുന്നതാകും. പള്‍സര്‍ സുനി പറഞ്ഞ രണ്ടാമത്തെ കള്ളമാണിത്. ആദ്യത്തെ കള്ളം ശ്രീ ദിലീപ് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്നാണ്. ദിലീപിനെ എങ്ങനെയെങ്കിലും വലിച്ചിട്ട് ജയിക്കാന്‍ പറ്റുമോ എന്ന് നോക്കി…രണ്ടാമത്തെ കള്ളമാണ് മാനസിക രോഗമാണെന്ന്…തനിക്ക് ഭ്രാന്താണെന്ന് കള്ളം പറയാന്‍ മടിയില്ലാത്ത പള്‍സര്‍ സുനി ദിലീപ് ആണ് ഇതിന് പിന്നിലെന്ന് പറഞ്ഞാല്‍ അത് കള്ളമാണെന്ന് തോന്നിപ്പോവില്ലേ..ഭ്രാന്താണെന്ന് കള്ളം പറഞ്ഞ പള്‍സര്‍ സുനി തനിക്ക് രക്ഷപ്പെടാന്‍ ദിലീപാണ് ഇതിന് പിന്നില്ലെന്ന് പറഞ്ഞൂടെ, പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് മറ്റാരെക്കാളും ദിലീപിന്റെ ആവശ്യമാണ് ,രാഹുല്‍ ഇശ്വര്‍ പറഞ്ഞു. പള്‍സര്‍ സുനി ശിക്ഷിക്കപ്പെട്ടാലെ ദിലീപ് നിരപരാധി ആണെന്ന് തെളിയുമെന്നും രാഹുല്‍ പറഞ്ഞു