News
പ്രശസ്ത ചിത്രകാരന് അച്യുതന് കൂടല്ലൂര്‍ അന്തരിച്ചു
പ്രശസ്ത ചിത്രകാരന് അച്യുതന് കൂടല്ലൂര്‍ അന്തരിച്ചു
Published on
പ്രശസ്ത ചിത്രകാരന് അച്യുതന് കൂടല്ലൂര്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കണ്ടംപററി ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ചിത്രകാരനാണ് അച്യുതന് കൂടല്ലൂര്‍. പാലക്കാട് ജില്ലയിലാണ് ജനനമെങ്കിലും താമസിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും തമിഴ്നാട് കേന്ദ്രമായിട്ടായിരുന്നു.
ചിത്രകലയിലുള്ള അഭിനിവേശവുമായി 1965ൽ ചെന്നൈയിലെത്തി ചോഴമണ്ഡലിൽ അംഗമായി. സമകാലിക ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ അച്യുതന് 1982-ല്‍ തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരവും നേടി. 2017ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. എം ടി വാസുദേവന്‍ നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗമാണ്.
Continue Reading
You may also like...
Related Topics:news
