Connect with us

വർഷ പറയുന്നതല്ല സത്യം ഫിറോസിന്റെ ലക്ഷ്യം മറ്റൊന്ന്; ഇനിയും കരഞ്ഞാൽ ആരും നോക്കില്ല.. പൊളിച്ചടുക്കി മേജർ രവി

Malayalam

വർഷ പറയുന്നതല്ല സത്യം ഫിറോസിന്റെ ലക്ഷ്യം മറ്റൊന്ന്; ഇനിയും കരഞ്ഞാൽ ആരും നോക്കില്ല.. പൊളിച്ചടുക്കി മേജർ രവി

വർഷ പറയുന്നതല്ല സത്യം ഫിറോസിന്റെ ലക്ഷ്യം മറ്റൊന്ന്; ഇനിയും കരഞ്ഞാൽ ആരും നോക്കില്ല.. പൊളിച്ചടുക്കി മേജർ രവി

അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് ഫേസബുക്ക് ലൈവിൽ കരഞ്ഞ വർഷ യെ ആരും മറന്നു കാണില്ല. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പൊട്ടിക്കരഞ്ഞ വർഷയെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോടിയിലധികം രൂപ ലഭിച്ചു. അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മലയാളികൾ സാക്ഷികളായിരുന്നു.എല്ലാം ഫേസ്ബുക്കിലൂടെ വിവാദമായ സംഭവങ്ങൾ.

സോഷ്യൽ മീഡിയവഴി ചാരിറ്റി പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.ഫിറോസ് കുന്നംപറമ്പിലും,സാജൻ കേച്ചേരിയും ഷെയർ ചെയ്ത വീഡിയോ കണ്ട് ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണു സഹായമായി വർഷയുടെ അക്കൗണ്ടിൽ ലഭിച്ചത്.

വർഷ ആവശ്യപ്പെട്ട തുകയെക്കാൾ അധികമായി ലഭിച്ചപ്പോൾ അതിൽ നിന്ന് ഒരു വിഹിതം മറ്റ് പാവപ്പെട്ട രോഗികൾക്ക് നൽകണമെന്നുള്ള ഫിറോസ് കുന്നംപറമ്പിലിന്റെയും സാജൻ കേച്ചേരിയുടെയും ആവശ്യം വർഷ നിരസിച്ചപ്പോൾ അത് പിന്നെ ഭീഷണിയായി മാറി എന്നതരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ച അധിക തുക മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ പറഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഫിറോസ് കുന്നംപറമ്പിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

എന്നാൽ വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി.സംഭവ സമയത്ത് താൻ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും,യുവതി പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങളെന്നുമാണ് മേജർ രവിയുടെ വെളിപ്പെടുത്തൽ.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവിയുടെ വെളിപ്പെടുത്തൽ.

‘ഞാൻ ആ ഹോസ്‌പിറ്റലിൽ ഞാൻ ഉണ്ടായിരുന്നു.അമൃത ഹോസ്‌പിറ്റലിൽ ബ്ലഡ് ടെസ്‌റ്റിന് പോയിട്ട് ഞാൻ അന്നവിടെ അഡ്‌മിറ്റ് ആയി കിടക്കുകയാണ്.ആ സമയത്ത് ഈ വീഡിയോ എനിക്ക് ആരോ അയച്ചുതന്നു.ആ സമയത്ത് ആശുപത്രിയിലെ ജഗ്ഗു സ്വാമിക്ക് വീഡിയോ കൈമാറിയിരുന്നു.ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അത്ര അർജെന്റ് ഒന്നും അല്ല ഓപ്പറേഷൻ എന്നായിരുന്നു അപ്പോൾ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.മൂന്നാം ദിവസം തന്റെ അമ്മ മരിച്ചുപോകുമെന്ന് ആ കുട്ടി പറഞ്ഞതുപോലെ ഒന്നുമായിരുന്നില്ല കാര്യങ്ങൾ.

എന്നാൽ ഈ വിഷയത്തിൽ ഞാൻ ആരെയും ന്യായീകരിക്കുന്നതല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.ഒന്നുമില്ലാതിരുന്ന സമയത്ത് കിട്ടിയ കാശുപയോഗിച്ച് ഓപ്പറേഷനും നടത്തി,വീടുവയ്‌ക്കാനുള്ള കാശും കിട്ടി.എന്നിട്ട് ബാക്കിയുള്ള കാശ് എന്തിനാണ് കൈയിൽ വച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.ഇവിടെയാണ് ഗ്രീഡ് എന്നുപറയുന്നത്.നക്കാനും തുപ്പാനും ഇല്ലാതിരുന്ന സമയത്ത് വലിയൊരു സദ്യ കിട്ടിക്കഴിഞ്ഞാൽ

അതുകഴിച്ചുകഴിഞ്ഞ് അപ്പുറത്ത് വിശന്നിരിക്കുന്നവന് കൊടുക്കാത്തപോലെയാണിത്.ആ കുട്ടി ഒന്നു മനസിലാക്കണം,ഈ കാശ് എപ്പോൾ വേണമെങ്കിലും തീർന്നുപോകാമെന്നും അദ്ദേഹം പറയുന്നു.നിങ്ങൾ ആരെയെങ്കിലും സഹായിച്ചോ എന്ന് ചോദിച്ചു കഴിഞ്ഞാൽ കുറ്റബോധം ഉണ്ടാകും.ഇനിയൊരു തവണകൂടി റോഡിൽ വന്ന് കരയേണ്ടിവന്നാൽ ഒരു മനുഷ്യനും തിരിഞ്ഞുനോക്കാൻ കാണില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

More in Malayalam

Trending