Connect with us

ഒർജിനല്‍ മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തി!? വന്‍ അട്ടിമറിയോ? ലോകോത്തര ട്വിസ്റ്റിലേക്ക്.. ദിലീപ് നിന്ന് വിയർക്കും

News

ഒർജിനല്‍ മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തി!? വന്‍ അട്ടിമറിയോ? ലോകോത്തര ട്വിസ്റ്റിലേക്ക്.. ദിലീപ് നിന്ന് വിയർക്കും

ഒർജിനല്‍ മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തി!? വന്‍ അട്ടിമറിയോ? ലോകോത്തര ട്വിസ്റ്റിലേക്ക്.. ദിലീപ് നിന്ന് വിയർക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ എഫ് എഫ് എസ് എല്‍ പരിശോധന വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തില്‍ യാതൊരുവിധ സംശയത്തിന്റേയും ആവശ്യമില്ലെന്ന് സൈബർ വിദഗ്ധനായ സംഗമേശ്വരന്‍

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നുള്ളത് മാത്രമാണ് പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുകയുള്ളു. ആര് മാറ്റി, എന്തിന് മാറ്റി എന്നുള്ളത് പിന്നീടുള്ള അന്വേഷണത്തിലൂടെ വ്യക്തമാവേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റലായിട്ടുള്ള കാര്യങ്ങളില്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് അറിഞ്ഞാല്‍ മാത്രമേ ബാക്കിയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഫോർവേഡിങ്ങ് നോട്ട് പിന്നീട് മാറ്റം വരുത്തിയിട്ടുണ്ടോ എന്നുള്ളത് എനിക്ക് അറിയില്ലെങ്കിലും അതിന്റെ ഒരു കോപ്പി കുറച്ച് കാലം മുമ്പ് കണ്ടിരുന്നു. അന്നത്തെ നോട്ട് പ്രകാരം ചോദിച്ചത് ഫയല്‍ പ്രോപ്പർട്ടി മാത്രമാണ്. അത് മാത്രം ചോദിക്കുന്നത് ശരിയുള്ള കാര്യമല്ലെന്നും സംഗമേശ്വരന്‍ ചർച്ചയില്‍ വ്യക്തമാക്കുന്നു.

ഫയല്‍ പ്രോപ്പർട്ടീസില്‍ കൃത്രിമത്വം നടത്താന്‍ സാധിക്കും. അതായത് ഫയല്‍ പ്രോപ്പർട്ടീസില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ അത് കണ്ട് പിടിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരോ ഫയലിന്റെ ഹാഷ്, വോളിയത്തിന്റെ ഹാഷ്, ഡിസ്ക് സിഗ്നേച്ചർ തുടങ്ങിയ കുറേ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അത് അവർക്ക് മനസ്സിലക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനമാണ് എഫ് എസ് എല്‍. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ളത് അവർക്ക് അറിയാം. പക്ഷെ അവരോട് ചോദിക്കേണ്ടി വരും എന്നാണ് സ്ഥാപനത്തില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. അതായത് അവരോട് ചോദിക്കേണ്ട വഴിയില്‍ ചോദിക്കണമെന്നും സൈബർ വിദഗ്ധന്‍ വ്യക്തമാക്കുന്നു

മെമ്മറി കാർഡിന്റെ സീരിയില്‍ നമ്പർ അത് കണ്ടെത്തിയ സമയത്തോ പിന്നീടോ രേഖപ്പെടുത്തിയില്ലായെങ്കില്‍ ചോദിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവർ തീർച്ചയായും ഇതേ കുറിച്ച് ചോദിക്കേണ്ടതാണ്. എന്തുകൊണ്ട് അവർ ചോദിച്ചില്ല എന്നുള്ളത് സംശയം ജനിപ്പിക്കുന്ന കാര്യമാണ് . ഒർജിനല്‍ സീരിയില്‍ നമ്പർ ഇല്ലാതെ മെമ്മറി കാർഡ് മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് പോലും പറയാന്‍ സാധിക്കില്ല.

മെമ്മറി കാർഡിന്റെ സീരിയില്‍ നമ്പറാണ് അത് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകം. അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഒർജിനല്‍ മെമ്മറി കാർഡില്‍ നിന്നും ദൃശ്യങ്ങള്‍ മാറ്റുന്നത് കൊണ്ട് എന്താണ് ഗുണം എന്നുകൂടി അന്വേഷ്വിക്കണം. ഒന്നുകില്‍ ഒർജിനല്‍ ഫയല്‍ മാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാം, ഉറപ്പിച്ച് പറയാന്‍ നമുക്ക് കഴിയില്ല.

അതല്ലെങ്കില്‍ ഒർജിനല്‍ മെമ്മറി കാർഡിലുണ്ടായിരുന്ന ബാക്കി ദൃശ്യങ്ങള്‍ മാറ്റണെന്ന ഉദ്ദേശത്തോട് കൂടി വേറെ മെമ്മറി ഈ എട്ട് ദൃശ്യങ്ങള്‍ മാത്രം കോപ്പി ചെയ്തുകൊണ്ടുപോയി അവിടെ വെച്ചിരിക്കുന്നതെന്നൊന്നും നമുക്ക് അറിയില്ലാലോ. ഒർജിനല്‍ മെമ്മറി കാർഡിന്റെ സീരിയല്‍ നമ്പർ കിട്ടിയാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ നമുക്ക് പറയാന്‍ സാധിക്കുകയുള്ളു. ആഴ്ചകള്‍ പലത് കഴിഞ്ഞിട്ടും അത് ഇതുവരെ പുറത്ത് വരാത്ത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അത് ഒരു പ്രഹേളികയായി തന്നെ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ ദിലീപ് മലക്കം മറിയുകയിരുന്നു. മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്നായിരുന്നു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്നാണ് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്.

More in News

Trending