ബില്‍ ഗേറ്റ്സിനെ കണ്ട സന്തോഷം പങ്കുവെച്ച് മഹേഷ് ബാബു; ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചതിനോടൊപ്പം മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്ത് ബില്‍ ഗേറ്റ്സ്
ബില്‍ ഗേറ്റ്സിനെ കണ്ട സന്തോഷം പങ്കുവെച്ച് മഹേഷ് ബാബു; ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചതിനോടൊപ്പം മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്ത് ബില്‍ ഗേറ്റ്സ്
ബില്‍ ഗേറ്റ്സിനെ കണ്ട സന്തോഷം പങ്കുവെച്ച് മഹേഷ് ബാബു; ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചതിനോടൊപ്പം മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്ത് ബില്‍ ഗേറ്റ്സ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് ബാബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയ് ബാബുവിനെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
അമേരിക്കയില്‍ വച്ചാണ് ബില്‍ ഗേറ്റ്സിനെ മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും കണ്ടത്. ബില്‍ ഗേറ്റ്സിനെ കണ്ട ചിത്രം കഴിഞ്ഞ ദിവസം മഹേഷ് ബാബു ട്വീറ്റ് ചെയ്തിരുന്നു. ഇത് റിട്വീറ്റ് ചെയ്താണ് ബില്‍ഗേറ്റ്സും സന്തോഷം പങ്കിട്ടിരിക്കുന്നത്. ചിത്രം പങ്കുവെയ്ച്ചത് കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു.
അതേസമയം,’സര്‍ക്കാരു വാരി പാട്ട’യാണ് മഹേഷ് ബാബുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്‍ടെയ്!ന്മെന്റ്സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിച്ചത്.
ഒരു ആക്ഷന്‍ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. കീര്‍ത്തി സുരേഷിന് മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന് തുടങ്ങിയവരും ‘സര്‍ക്കാരു വാരി പാട്ട’യില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്. ആര് മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകന് പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് കൊല്ലം സുധി വിടപറഞ്ഞത്. ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടമാണ് താരത്തിന്റെ മരണത്തിന് കാരണമായത്. ഭാര്യ രേണുവിനേയും...
കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും മലയാളികളും, കലാലോകവും. തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ...
ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ അപകടം. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് അപകടം നടന്നത് ചിത്രീകരണവേളയില്‍...