News
തടഞ്ഞുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരികെ വേണം, പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി
തടഞ്ഞുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരികെ വേണം, പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി
തടഞ്ഞുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് ആര്യന് ഖാന്. ആവശ്യം ഉന്നയിച്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് ആര്യന് അപേക്ഷയുമായി എത്തിയത്.
കേസില്‍ അറസ്റ്റിലായ ആര്യന് ഉപാദികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് എന്‍സിബിക്ക് നല്‍കിയത്.എന്‍സിബിയുടെ കുറ്റപത്രത്തില്‍ തന്റെ പേരില്ലെന്നും അതിനാല്‍ തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നും ആര്യന് ഖാന് അപേക്ഷയില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി എന്‍സിബിയോട് മറുപടി നല്കാന് നിര്‍ദേശിച്ചു.ജൂലൈ 13ന് കോടതി വാദം കേള്‍ക്കും. അഭിഭാഷകരായ അമിത് ദേശായി, രാഹുല്‍ അഗര്‍വാള്‍ എന്നവരാണ് ആര്യന് വേണ്ടി ഹാജരായത്.
ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുക്കുന്നത്. 25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. കേസില്‍ കഴിഞ്ഞ മാസം 28ന് ആര്യന് ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ആര്യന് ഖാന് അടക്കം ആര് പേരെ കേസില്‍ നിന്നും ഒഴിവാക്കിയത്. 14 പ്രതികളായിരുന്നു ആകെ ഉണ്ടായിരുന്നത്.
