നടി ആക്രമിച്ച കേസ് ; ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്, അപ്പീല്‍ പോകാനുള്ള എല്ലാ സാധ്യതകളും ആ കേസില്‍ നിലനില്‍ക്കുന്നുണ്ട്; ടി ബി മിനി പറയുന്നു !
കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു . നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നടത്തിയ കണ്ടെത്തലുകള്‍ കോടതി അഭിനന്ദിക്കുക പോലും ചെയ്തില്ല എന്ന് അഭിഭാഷക ടി ബി മിനി.പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അവര്‍. പ്രോസിക്യൂഷന്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ഇഷ്ടം പോലെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേസില്‍ അപ്പീല്‍ പോകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അവര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും എന്ന് കരുതുന്നു എന്നും ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അതിജീവിതയുമായി ബന്ധപ്പെട്ട് അപ്പീല്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കും എന്നും ടി ബി മിനി പറഞ്ഞു. പ്രമുഖ മാധ്യമത്തിന്റെ പങ്കെടുത്ത് ടി ബി മിനി ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്…
കേസിന്റെ ഭാവി എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഇരുനൂറ്റി ചില്വാന്‍ സാക്ഷികള്‍ ഉള്ളതില്‍ 22 സാക്ഷികള്‍ കൂറുമാറി എന്നാണ് പറയുന്നത്. പിന്നെ പ്രോസിക്യൂഷന്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ഇഷ്ടം പോലെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കോടതിയ്ക്ക് അതൊന്നും അപ്രീഷിയേറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. പ്രെജുഡൈസ്ഡ് ആണെന്ന് പറഞ്ഞില്ല. കോടതി അപ്രീഷിയേറ്റ് ചെയ്തിട്ടില്ല.
അത്രമാത്രമെ ഞാന്‍ പറയുന്നുള്ളൂ. കോടതിയുടെ ഒരു ജഡ്ജ്‌മെന്റ് നമുക്കെല്ലാവര്‍ക്കും കാണാം. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. പക്ഷെ ഒറ്റ കാര്യം മാത്രമെ ഉള്ളൂ ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്. അപ്പീല്‍ പോകാനുള്ള എല്ലാ സാധ്യതകളും ആ കേസില്‍ നിലനില്‍ക്കുന്നുണ്ട്. പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും പോയില്ലെങ്കില്‍ നമ്മള്‍ക്ക് വിക്ടിമായി ബന്ധപ്പെട്ട് അപ്പീല്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കും.
കോടതി പറഞ്ഞ ഒറ്റ കാര്യമെ ഉള്ളൂ. ജാമ്യം റദ്ദ് ചെയ്യുന്നതിന് ഇതൊന്നും സഫിഷ്യന്റ് അല്ല എന്നാണ് പറഞ്ഞത്. അതല്ലാതെ ഈ തെളിവുകളൊന്നും ഇല്ല എന്നോ ഈ തെളിവുകള്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ആവില്ല എന്നോ ഈ സാക്ഷികളുടെ മൊഴികളൊന്നും തന്നെ എടുക്കില്ല എന്നോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. നേരത്തെ ഗ്രാന്റ് ചെയ്യപ്പെട്ട ഒരു ജാമ്യത്തില്‍ ആ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമല്ല എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്.
പക്ഷെ അതില്‍ തീര്‍ച്ചയായും അപ്പീല്‍ പോകാന്‍ ഒരുപാട് സാധ്യതകള്‍ ആ ജഡ്ജ്‌മെന്റിലുണ്ട്. നമുക്കാര്‍ക്കും നിരാശയൊന്നുമില്ലല്ലോ ആ ജഡ്ജ്‌മെന്റില്‍. അതുകൊണ്ട് തന്നെ അപ്പീല്‍ പോകാം. ഈ കേസില്‍ ഒറ്റ കാര്യമെ കോടതിയുടെ മുന്നിലുള്ളൂ. ആ കാര്യം എന്താണെന്ന് വെച്ചാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ല. കാരണം സുപ്രീംകോടതിയുടെ ജഡ്ജ്‌മെന്റ് അനുസരിച്ച് ഒരിക്കല്‍ ജാമ്യം കൊടുത്ത കേസില്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ പരസ്പര ബന്ധിതമായ രീതിയില്‍ പ്രോസിക്യൂഷന് പറയാന്‍ സാധിക്കണം.അത് കഴിഞ്ഞില്ല് എന്നാണ് കോടതി പറയുന്നത്. പ്രോസിക്യൂഷന് അങ്ങനെ അല്ലല്ലോ പറയുന്നത്. പ്രോസിക്യൂഷന്‍ പറയുന്നത് നമ്മളല്ല, വിക്ടിം അതില്‍ ഒരുതരത്തിലും ബന്ധപ്പെടാത്ത ആളാണ്. പ്രോസിക്യൂഷനാണ് അതിന്റെ കാര്യം മൊത്തം ചെയ്തിരിക്കുന്നത്.
അതുകൊണ്ട് പ്രോസിക്യൂഷനാണ് അത് ക്ലിയര്‍ ചെയ്യേണ്ട ബാധ്യത എന്നാണ് പറയുന്നത്. പ്രോസിക്യൂഷന്‍ ഒരുപാട് തെളിവുകള്‍ ശേഖരിക്കുകയും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.ജഡ്ജിയുടെ കണ്ണും കൂടി ഒരു പ്രശ്‌നമാണല്ലോ. ജഡ്ജി അതൊന്നും കാണുന്നില്ല എന്ന് പറഞ്ഞാല്‍ ഒന്നും അപ്രിഷിയേറ്റ് ചെയ്യാനില്ല. ഒന്നും പറയുന്നില്ല. ഒരു തെളിവും പോലും ജഡ്ജ്‌മെന്റില്‍ ജഡ്ജി അപ്രിഷിയേറ്റ് ചെയ്തിട്ടില്ല. അപ്പീല്‍ പോകല്ലാതെ എന്ത് ചെയ്യാന്‍ പറ്റും.
ഇന്‍വെസ്റ്റിഗേഷന് ഒരു പ്രത്യേക സമയം കൊടുത്തിരിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. ഇന്‍വെസ്റ്റിഗേഷന്‍ സ്വതന്ത്രമായി നടക്കേണ്ടതാണ്. അതിന് കോടതി സമയം നിശ്ചയിച്ചിരിക്കുന്നു.ശരിയായ അന്വേഷണം നടത്താതെ ഇത് പൂര്‍ത്തീകരിക്കാന്‍ പറ്റില്ല. സത്യസന്ധമായ അന്വേഷണവും വിചാരണയും വേണം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറി എന്ന വിഷയം ട്രയല്‍ കോടതിയില്‍ ഇതുവരെ പ്രോസിക്യൂഷന്റെ തെളിവില്‍ ഇതുവരെ വന്നിട്ടില്ല. ഫോര്‍വേഡ് നോട്ട് വിക്ടിമിന്റെ കാര്യമല്ല. ഫോര്‍വേഡ് നോട്ട് എന്ന് പറയുന്നത് പ്രോസിക്യൂഷന്റെ കാര്യമാണ്. ഏതൊരു ഫോര്‍വേഡ് നോട്ടും ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ സബ്മിറ്റ് ചെയ്താല്‍ അത് അനുവദിക്കുക എന്നതാണ് ഇന്നേ വരെയുള്ള ചരിത്രത്തില്‍ കോടതികള്‍ ചെയ്യുന്ന ഒരു കാര്യം.
വിക്ടിമിന് ഏത് ഘട്ടത്തിലും അന്വേഷണത്തില്‍ ഇടപെടാം. വിക്ടിമിന്റെ ആശങ്ക കോടതിയ്ക്ക് ബോധ്യമുണ്ട്. കോടതി പറയുന്ന പ്രധാനപ്പെട്ട പോയന്റ് എന്ന് പറയുന്നത് കോടതിയില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊലീസല്ല അന്വേഷിക്കണ്ടത്. ഇക്കാര്യങ്ങള്‍ കോടതിയില്‍ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഹൈക്കോടതി ഇത് കേള്‍ക്കും.