Connect with us

പള്‍സര്‍ സുനിയ്ക്ക് സഹായകരമായ വാദമൊന്നും രാമന്‍പിള്ള സാര്‍ പറയാന്‍ പോകുന്നില്ല, ദിലീപിന്റെ കൂടി ആവശ്യമാണ് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുക എന്നുള്ളത്; രാഹുൽ ഈശ്വർ

News

പള്‍സര്‍ സുനിയ്ക്ക് സഹായകരമായ വാദമൊന്നും രാമന്‍പിള്ള സാര്‍ പറയാന്‍ പോകുന്നില്ല, ദിലീപിന്റെ കൂടി ആവശ്യമാണ് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുക എന്നുള്ളത്; രാഹുൽ ഈശ്വർ

പള്‍സര്‍ സുനിയ്ക്ക് സഹായകരമായ വാദമൊന്നും രാമന്‍പിള്ള സാര്‍ പറയാന്‍ പോകുന്നില്ല, ദിലീപിന്റെ കൂടി ആവശ്യമാണ് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുക എന്നുള്ളത്; രാഹുൽ ഈശ്വർ

നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന് ആവര്‍ത്തിച്ച് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍. കേസില്‍ ദിലീപിനെ കുടുക്കാന്‍ വേണ്ടിയാണ് ഇത്തരം വാദങ്ങള്‍ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഹുല്‍ ഈശ്വര്‍ ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്…

കോടതിയില്‍ ആദരണീയനായി ജസ്റ്റിസ് ബെച്ചു കുര്യന്‍ ചോദിച്ച കാര്യങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് പറയാം. മെമ്മറി കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ പ്രോസിക്യൂഷനോട് ചോദിച്ചു. അപ്പോഴാണ് പ്രധാനമായിട്ട് പ്രതിഭാഗം അതായത് ദിലീപിന്റെ അടക്കം അഭിഭാഷകര്‍ വാദിച്ചത് മനപൂര്‍വം പ്രോസിക്യൂഷന്‍ ഇത് വൈകിക്കാന്‍ വേണ്ടിയാണ് എന്ന്.

പ്രധാന കേസ് എന്താണ് എന്ന് പറഞ്ഞാല്‍ നമുക്ക് എല്ലാം അറിയാം. ബാക്കിയുള്ളതെല്ലാം വെറുതെ വെളിയില്‍ പറയുന്നത് മാത്രമാണ്. അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം അല്ലെങ്കില്‍ ദിലീപ് നിരപരാധിയാണ്. ഈ രണ്ട് പൊസിഷന്‍സാണ് ഫൈറ്റ് ചെയ്യേണ്ടത്. ബാക്കി മേല്‍പൊടിയൊക്കെ പറയുന്നത് വെറുതെ മേമ്പൊടി മാത്രമാണ്. വെറുതെ അതിന്റെ മേല്‍ ആവരണം ഇടുന്നത് മാത്രമാണ്.

കോര്‍ ക്വസ്റ്റിയന്‍ എന്ന് പറഞ്ഞാല്‍ ദിലീപിനെ കുടുക്കണം എന്ന് ഒരു ഭാഗവും ദിലീപ് നിരപരാധിയാണ് എന്ന് ഞങ്ങളെ പോലുള്ളവരും അല്ലെങ്കില്‍ കോടതിയില്‍ രാമന്‍പിള്ള സാറിനെ പോലുള്ളവരും വാദിക്കുന്നു. ഇത് രണ്ടും തമ്മിലാണ് കോര്‍ ഫൈറ്റ്. അപ്പോള്‍ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ പ്രോസിക്യൂഷനോട് ചോദിച്ചു. അപ്പോഴാണ് രാമന്‍പിള്ള സാറ് പറയുന്ന കാര്യങ്ങള്‍, ഇത് മനപൂര്‍വം ഡിലേ ചെയ്യിക്കാന്‍ വേണ്ടിയാണെന്ന്.

ഇനി അടുത്തത് ഹാഷ് വാല്യുവില്‍, അതായത് വോളിയം ഹാഷില്‍ മാത്രമാണ് മാറ്റമെന്ന് ബെച്ചു കുര്യന്‍ വിശദീകരിച്ചു എന്ന് മാധ്യമങ്ങള്‍ പറയുന്നത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യം അഥവാ ഫയലുകള്‍ കണ്ടെയ്ന്‍ ചെയ്യുന്ന കാര്യത്തില്‍ ഹാഷ് വാല്യുവില്‍ വ്യത്യാസമില്ല എന്നും ഇതിന്റെ വോളിയം ഹാഷില്‍ മാത്രമാണ് വ്യത്യാസം എന്നും. ദീപ എന്ന് പറയുന്ന സൈബര്‍ എക്‌സ്‌പേര്‍ട്ടിനോട് അടക്കം കാര്യങ്ങള്‍ ചോദിച്ചു എന്നും പറയുന്നുണ്ട്.

അപ്പോള്‍ അടിസ്ഥാനപരമായി പ്രധാന കേസുമായി എന്ത് ബന്ധമാണ് ഇതിനുള്ളത്. യഥാര്‍ത്ഥത്തില്‍ ശ്രീ ദിലീപുമായിട്ടുള്ള കേസിന് എന്തെങ്കിലും ഇംപ്ലിക്കേഷനുണ്ടോ. അപ്പോളാണ് രാമന്‍പിള്ള സാര്‍ ചോദിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇനി അഥവാ മാറി എന്ന് കണ്ടാല്‍ തന്നെ എന്താണ് അതിന്റെ പ്രസക്തി. എനിക്കറിയില്ല മുന്‍പ് ലൈവ് ലോ അടക്കം ചൂണ്ടിക്കാണിച്ച ഒരു പ്രധാന കാര്യമുണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ ചോദിച്ചതായിട്ട്.

എന്താണ് ഇതിന്റെ ഇംപ്ലിക്കേഷന്‍. അഥവാ മാറിയാല്‍ എന്താണ് അതിന്റെ പ്രസക്തി. എന്നിട്ട് നടി റീഅഷ്യൂര്‍ ചെയ്തു എന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടോ ടാംപേര്‍ഡ് ആയിട്ടില്ല. അങ്ങ് തന്നെ പറയുന്ന പോലെ രണ്ട് തവണ ആക്‌സസ് എന്ന് ഞാനും രണ്ട് തവണ ഇല്ലീഗല്‍ ആക്‌സസ് എന്ന് പറയുന്ന നികേഷ് സാറും പറയുന്ന രണ്ട് തവണ ആക്‌സസ് ചെയ്യപ്പെട്ടു എന്ന് മാത്രമെ ഉള്ളൂ.

അപ്പോള്‍ ടാംപറിംഗ് ഇല്ല, ചോര്‍ച്ചയില്ല, ബാക്കി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. നമ്മുടെ അതിജീവിത പേടിക്കേണ്ടതായി യാതൊരു കാര്യവുമില്ല. അപ്പോള്‍ മനപൂര്‍വം വിചാരണ കോടതിയെ ആക്രമിക്കാനും കരിവാരി തേക്കാനും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുമാണ് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയ്ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയുമോ? ഒരു മേല്‍ക്കോടതിയ്ക്കും കീഴ്‌ക്കോടതികളെ ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. എത്രയോ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

കീഴ്‌ക്കോടതികള്‍ തലക്ക് വെളിവില്ലാതെ ജഡ്ജിമാര്‍ എഴുതിയതാണ് എന്ന് വരെ ബഹുമാനപ്പെട്ട മേല്‍ക്കോടതികള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇത് ബെച്ചു കുര്യന്‍ സാര്‍ ജസ്റ്റിഫൈ ചെയ്യുന്നതല്ല. കീഴ്‌ക്കോടതിയെ അകാരണമായി ആക്രമിക്കുന്നത് ശരിയല്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചൂണ്ടിക്കാട്ടുകയാണ്. അതിന് അവരെ തെറ്റ് പറയാന്‍ പറ്റുമോ. സംഗമേശ്വരന്‍ സാറ് പറയുന്നത് പോലെ ചോര്‍ന്നോ ചോര്‍ന്നില്ലേ എന്ന് അറിയാന്‍ കഴിയില്ല എങ്കില്‍ പിന്നെ ഈ എക്‌സസൈസിന്റെ അര്‍ത്ഥമെന്താണ്.

ഓള്‍റെഡി മാഡം കാവ്യയുടെ കൈയില്‍ ഈ കാര്യം ഉണ്ട്. പിന്നെ എന്തിനാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഫിഷിംഗ് ആന്റ് റോവിംഗ് എക്‌സ്പിഡീഷ്യന്‍ എന്നൊക്കെ കോടതി ഭാഷയില്‍ പറയും. അത്തരത്തില്‍ റോവിംഗ് എന്‍ക്വയറി എന്ന പദപ്രയോഗം തന്നെ ജസ്റ്റിസ് ബെച്ചു കുര്യന്‍ നടത്തുകയുണ്ടായി. അതായത് മീന്‍ പിടിക്കാനും തുഴയാനും പോകുന്ന എക്‌സ്പിഡീഷ്യനിലേക്ക് പൊലീസ് പോവുകയല്ലേ.

നമുക്കറിയാം സംഗമേശ്വരന്‍ സാര്‍ ഒരു കാരണവശാലും എന്നെ പോലെ ഒരു ദിലീപ് അനുകൂലി അല്ല. അദ്ദേഹം വളരെ എക്‌സ്‌പേര്‍ട്ടായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വ്യക്തമാകുന്നത്, ഇതൊരു പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത വ്യായാമമാണ് എന്നാണ്. ആ കാര്യത്തില്‍ സംശയമുണ്ടോ. എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ ചോര്‍ന്നിട്ടുണ്ട് എന്ന് പറയുന്നില്ല.

കോടതികള്‍ക്കോ ഇപ്പോള്‍ നില്‍ക്കുന്ന ജസ്റ്റിസിനോ സംശയമില്ലാതെ ചോര്‍ന്നു എന്ന് പറയുന്നത് വിചാരണ കോടതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനല്ലേ. ഇത് ഡിലെ ചെയ്യിക്കാനാണ്. പള്‍സര്‍ സുനിയ്ക്ക് സഹായകരമായ വാദമൊന്നും രാമന്‍പിള്ള സാര്‍ പറയാന്‍ പോകുന്നില്ലല്ലോ. ദിലീപിന്റെ കൂടി ആവശ്യമാണ് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുക എന്നുള്ളത്.

More in News

Trending

Recent

To Top