Connect with us

വ്യക്തികളല്ല യഥാര്‍ത്ഥ പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത് പരിശോധിക്കപ്പെടണം, വിചാരണ നീളും എന്ന കാരണം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കേണ്ടതില്ല, മൂന്ന് ദിവസം കൊണ്ട് എഫ് എസ് എല്‍ പരിശോധന അവസാനിക്കും.. ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തി ഇല്ല; അഡ്വ. പ്രകാശന്‍ തമ്പി

News

വ്യക്തികളല്ല യഥാര്‍ത്ഥ പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത് പരിശോധിക്കപ്പെടണം, വിചാരണ നീളും എന്ന കാരണം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കേണ്ടതില്ല, മൂന്ന് ദിവസം കൊണ്ട് എഫ് എസ് എല്‍ പരിശോധന അവസാനിക്കും.. ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തി ഇല്ല; അഡ്വ. പ്രകാശന്‍ തമ്പി

വ്യക്തികളല്ല യഥാര്‍ത്ഥ പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത് പരിശോധിക്കപ്പെടണം, വിചാരണ നീളും എന്ന കാരണം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കേണ്ടതില്ല, മൂന്ന് ദിവസം കൊണ്ട് എഫ് എസ് എല്‍ പരിശോധന അവസാനിക്കും.. ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തി ഇല്ല; അഡ്വ. പ്രകാശന്‍ തമ്പി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയക്കുക എന്ന ആവശ്യം എതിര്‍ക്കപ്പെടേണ്ടതില്ല എന്ന് അഡ്വ. പ്രകാശന്‍ തമ്പി. വിചാരണ നീളും എന്ന കാരണം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കേണ്ടതില്ല എന്നും മൂന്ന് ദിവസം കൊണ്ട് എഫ് എസ് എല്‍ പരിശോധന അവസാനിക്കും എന്നതിനാല്‍ ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തി ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അദ്ദേഹത്തിന്റെ പ്രധാന നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്…

ഇത് പ്രധാനപ്പെട്ട ഒരു കാര്യം നമ്മള്‍ മനസിലാക്കേണ്ടത് ഇത്തരത്തിലുള്ള വാദമുഖങ്ങളെല്ലാം ഉന്നയിക്കുന്നത് പ്രതിഭാഗമാണ്. അവര്‍ ഉന്നയിക്കുമ്പോള്‍ അത് പ്രത്യേകം മനസിലാക്കണം. കാരണം അവരെന്താണ് പറയുന്നത്, പ്രതിഭാഗം പ്രധാനമായി പറയുന്ന വാദം ഇത് ടാര്‍ഗറ്റ് ചെയ്യുന്നത് അല്ലെങ്കില്‍ ഇത് ലക്ഷ്യം വെക്കുന്നത് ജുഡീഷ്യറിയെയാണ്. ഇത് ലക്ഷ്യം വെക്കുന്നത് മറ്റെന്തിനേയോ ആണ്.

അതുകൊണ്ട് ഈ ഒരു സാധനം വന്ന് കഴിഞ്ഞാല്‍ ദിലീപിനെ സംബന്ധിച്ചിടത്തോളമോ അല്ലെങ്കില്‍ ദിലീപിന്റെ ഭാഗത്തെ സംബന്ധിച്ചിടത്തോളമോ അവരുടെ ഭാഗത്ത് യാതൊരു ഇംപ്രൂവ്‌മെന്റും അവിടെ കേസിന് വരുന്നില്ല. മറിച്ച് ഇത് എല്ലാം പ്രോസിക്യൂഷനായാലും ശരി പൊലീസായാലും ശരി അല്ലെങ്കില്‍ പ്രോസിക്യൂഷന് ഒപ്പം നില്‍ക്കുന്നവരായാലും ശരി ഇത്തരത്തിലുള്ള ഒരു അറ്റംപ്റ്റ് നടക്കുന്നത് മറ്റെന്തൊക്കയോ ലക്ഷ്യം വെച്ച് കൊണ്ടാണ് എന്നാണ് പറയുന്നത്.

ഞാന്‍ അവരുടെ വാദമാണ് പറയുന്നത്. നമ്മള്‍ അതിനോടൊപ്പമല്ല സഞ്ചരിക്കേണ്ടത്. നമ്മള്‍ സഞ്ചരിക്കേണ്ടത് ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം. വ്യക്തികളല്ല യഥാര്‍ത്ഥ പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത് പരിശോധിക്കപ്പെടണം. എന്തുകൊണ്ടാണ് ഇത് പരിശോധിക്കപ്പെടണം എന്ന് പറയുന്നത്. ഇതില്‍ ചില സംശയങ്ങള്‍ അതിജീവിത ഉന്നയിച്ചിട്ടുണ്ട്.

അവരെ സംബന്ധിച്ചിടത്തോളം ഇവിടെ നികേഷ് സൂചിപ്പിച്ച പോലെ ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമായിട്ടുള്ള അവരുടെ സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള ഒരു സംഭവവികാസങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇതിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിരിക്കുന്നു. അത് പരിശോധിക്കേണ്ടതുണ്ട്. അതിലേക്കാണ് ഞാന്‍ പറഞ്ഞുവരുന്നത്. ആ പോയന്റിലേക്ക് എത്തപ്പെടണം. അതാണ് ഇതിന്റെ പ്രധാനപ്പെട്ട വിഷയം.

കാരണം നമുക്ക് കേസില്‍ ആര് ജയിക്കും ആര്‍ക്ക് അനുകൂലമായി പ്രോസിക്യൂഷന്‍ കേസ് വിജയിക്കുമോ പ്രതിഭാഗം കേസ് വിജയിക്കുമോ എന്നുള്ളതൊന്നുമല്ല. ഈ കേസിന്റെ ഔട്ട്കം എന്ന് പറയുന്നത് ആ കേസിന്റെ ജസ്റ്റ് ഡിസിഷനായിരിക്കണം. ആ ജസ്റ്റ് ഡിസിഷന്‍ എന്ന് പറയുന്നത് ആ കേസിലെ എല്ലാ മെറ്റീരിയലും പരിശോധനയ്ക്ക് അയക്കുക എന്നതാണ്. ആ പരിശോധനയെ ആരാണ് ഭയക്കുന്നത്. എന്തിനാണ് ഭയക്കുന്നത്.

പരിശോധിച്ച് അയക്കുന്നതില്‍ എന്ത് പ്രെജുഡീസ് ആണ് പ്രതിഭാഗത്തിന് ഉണ്ടാകുന്നത്. അതുകൊണ്ട് തീര്‍ച്ചയായും ഇത് പരിശോധനയ്ക്ക് അയക്കേണ്ടതുണ്ട് എന്ന വാദമാണ് അതിജീവിതയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 100 ശതമാനം അതിനോട് വിയോജിക്കാന്‍ ഒരു തരത്തിലും സാധിക്കില്ല. അതിനകത്ത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഈ കോടതി ഒരു കേസിന്റെ വാദപ്രതിവാദങ്ങള്‍ നടക്കുന്ന സമയത്ത് തീര്‍ച്ചയായും അതില്‍ ഇടപെട്ട് കൊണ്ട് ചില സംശയങ്ങള്‍ ചോദിക്കുകയും അത് ഉന്നയിക്കുകയും ചെയ്യും.

അതൊന്നും കോടതിയുടെ അഭിപ്രായങ്ങളല്ല. അതൊന്നും ജഡ്ജ്‌മെന്റുമല്ല. അതൊന്നും ഒരു കാരണവശാലും ജഡ്ജ്‌മെന്റിന്റെ ഭാഗമാകുകയും ഇല്ല. അതൊക്കെ പലപ്പോഴും നമ്മുടെ സ്‌പെക്യുലേഷന്‍സ് ആയിട്ട് പറയാറുള്ളതാണ്. കാരണം ഈ കേസിലും അങ്ങനെ തന്നെയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം അത് ഓപ്പണ്‍ കോര്‍ട്ടില്‍ പറയുകയും ചെയ്തു. കാരണം ഈ കേസിന്റെ കാരണങ്ങള്‍ നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസിലാക്കാന്‍ വേണ്ടി ചില കാര്യങ്ങള്‍ ഇങ്ങനെ വന്നാല്‍ ഇങ്ങനെയാകുമോ എന്ന് ചോദിക്കുന്നതാണ്.

അത് എല്ലാം ഫൈന്റിംഗായോ അല്ലെങ്കില്‍ നിഗമനങ്ങളായോ ഒബ്‌സര്‍വേഷനായോ നമുക്ക് പറയാന്‍ കഴിയില്ല എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം രണ്ടാമത്തെ ഫേസിലാണ് ഈ ഹാഷ് വാല്യു മാറിയിട്ടുള്ള കാര്യം പൊലീസ് അറിയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആ ഒരു ഘട്ടത്തിലാണ് ഈ കേസിന്റെ തുടരന്വേഷണം അല്ലെങ്കില്‍ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അതായത് ഈ കേസ് ഇങ്ങനെ വന്നാല്‍ പോലും പ്രതിഭാഗത്തിന് ഒന്നും തെളിയിക്കാന്‍ പറ്റില്ല, എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. കാരണം പ്രോസിക്യൂഷന്റെ കടമയാണ് അവരുടെ കേസ് എങ്ങനെ പ്രൂവ് ചെയ്യണം എന്നുള്ളത്. അതിന് വേണ്ടി എന്ത് തെളിവുകളാണ് വേണ്ടത്. എന്തൊക്കെ ഡോക്യുമെന്റ്‌സ് ആണ് വേണ്ടത് അത് ശരിയാണോ തെറ്റാണോ എന്നത് രണ്ടാമത്തെ കാര്യം.

പക്ഷെ അവരുടെ ആ ഒരു അധികാരത്തില്‍ കടന്ന് അഭിപ്രായം പറയാനുള്ള അവകാശം സത്യത്തില്‍ ആര്‍ക്കുമില്ല. കാരണം കേസില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നിയമവ്യവസ്ഥയുടെ കാതലായ ഭാഗം എന്ന് പറയുന്നത് പ്രോസിക്യൂഷന് അവരുടെ കേസ് അവര്‍ തന്നെ തെളിയിക്കണം എന്നുള്ളതാണ്. പ്രതിഭാഗത്തിന് മള്‍ട്ടിപ്പിള്‍ ഡിഫന്‍സ് എടുക്കാം. സ്‌പെസിഫിക്ക് ഡിഫന്‍സ് എടുക്കണം എന്ന് പോലുമില്ല.

അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്‍ കേസില്‍ ഒരു ഷാഡോ വീഴുകയാണെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്ക് നല്‍കണം എന്നാണ്. ഇത്തരം രേഖകള്‍ പരിശോധിക്കാന്‍ പൊതുവെ പ്രതിഭാഗമാണ് ആവശ്യപ്പെടാറുള്ളത്. അത് വിചാരണ വൈകിപ്പിക്കാനാണ്. ഈ കേസില്‍ ഒരു പക്ഷെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.

കാരണം 3 ദിവസത്തിനുള്ളില്‍ ഫലം കിട്ടും എന്ന് പറയുമ്പോള്‍ വൈകും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇത് ഇങ്ങനെ പോകുന്നത് കൊണ്ട് രണ്ട് ഭാഗത്തിനും യാതൊരു ദോഷവുമുണ്ടാകില്ല മറിച്ച് എല്ലാ ഇന്‍സ്റ്റിറ്റിയൂഷനേയും പ്രൊട്ടക്ട് ചെയ്യാന്‍ കൂടി വേണ്ടി ആയിരിക്കണം പരിശോധനയ്ക്ക് പോയാല്‍ സംഭവിക്കുക.

More in News

Trending

Recent

To Top