Connect with us

കമല്‍ഹാസന്‍ ചിത്രം വിക്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു; റിലീസ് തിയ്യതി പുറത്ത്

News

കമല്‍ഹാസന്‍ ചിത്രം വിക്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു; റിലീസ് തിയ്യതി പുറത്ത്

കമല്‍ഹാസന്‍ ചിത്രം വിക്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു; റിലീസ് തിയ്യതി പുറത്ത്

കമല്‍ഹാസന്‍ ചിത്രം വിക്രം ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. 98 കോടി രൂപയ്ക്കാണ് ചിത്രം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയതെന്നാണ് അറിയുന്നത്.

തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ ‘വിക്രം’ കളക്ട് ചെയ്തു കഴിഞ്ഞു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുരുന്ന ചിത്രത്തിന്റെ മൊത്ത കളക്ഷന്‍ ഇതുവരെ 360 കോടി രൂപയാണെന്നാണ് വിവരം.റിലീസിന് മുന്നേ തന്നെ ഈ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടി, സാറ്റ്‌ലൈറ്റ് റൈറ്റ് വഴിയാണ് ചിത്രം 200 കോടി സ്വന്തമാക്കിയത്. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത്.

സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ‘വിക്രം’ നിര്‍മ്മിച്ചത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. 35 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ വരുമാനം. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ‘വിക്രം’ സ്വന്തമാക്കിയിട്ടുണ്ട്.

More in News

Trending

Recent

To Top