Connect with us

നടി വേദികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

News

നടി വേദികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി വേദികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ദിനം പ്രതി കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കാനാണ് അധികാരികള്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ മലയാള ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി വേദിക തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.

ജൂണ്‍ 20 ന് ആണ് തനിക്ക് ആദ്യമായി കോവിഡ് -19 പോസിറ്റീവ് ആണെന്ന് വേദിക അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. തന്റെ ലക്ഷണങ്ങള്‍ അസഹനീയമാണെന്നും കടുത്ത പനിയും ഭയങ്കരമായ ശരീരവേദനയും അനുഭവപ്പെടുന്നുണ്ടെന്നും നടി എഴുതി.

തെലുങ്ക് ചിത്രമായ ബംഗാര്‍രാജുവില്‍ അവസാനമായി അതിഥി വേഷത്തില്‍ എത്തിയ വേദികയ്ക്ക് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ഒരുപിടി പ്രൊജക്ടുകളുണ്ട്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന വിനോദന്‍ എന്ന തമിഴ് ചിത്രത്തിലാണ് വേദിക അടുത്തതായി അഭിനയിക്കുന്നത്.

More in News

Trending

Recent

To Top