മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു.. റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാം; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു.. റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാം; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു.. റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാം; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
നടന് വിജയ് ബാബുവിനെതിരെ പരാതി നല്കിയ അതിജീവിതയുടെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും ലൈംഗികമായി ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നും റെപ്യൂട്ടേഷന് ഭയന്നാണ് പലരും തുറന്നുപറയാത്തതെന്നും അതിജീവിത പറഞ്ഞു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോടായിരുന്നു നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പരാതി കൊടുക്കരുതെന്ന് പറഞ്ഞ് വിജയ് ബാബു കെഞ്ചിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ‘ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അര്‍ഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാന്‍ അവസാനിപ്പിക്കുന്നത്.
ഞാന്‍ ഇയാളില്‍നിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാള്‍ പരാതി പറയുന്നത്. അങ്ങനെ ഞാന്‍ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്ക്രീന്‍ ഷോട്ടുണ്ടെങ്കില്‍ ഞാന്‍ സമ്മതിച്ചു തരാം.’വിജയ് ബാബുവിന്റെ സിനിമയില്‍ അഭിനയിച്ചതിന് ഇരുപതിനായിരം രൂപ മാത്രമാണ് പ്രതിഫലം തന്നതെന്നും അതിജീവിത പറഞ്ഞു. ഇതാണ് ലക്ഷങ്ങളുടെ ഇടപാടായി പറയുന്നത്. അതു തന്നിട്ടുണ്ടെങ്കില്‍ കാണിക്കട്ടെ.
സമ്മതിക്കാം. അയാള്‍ ലൈവില്‍ പറഞ്ഞതൊക്കെ ഓര്‍മയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു. കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത് എന്നും അതിജീവിത പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...